കാഞ്ഞങ്ങാട്: 65ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷ സംസ്ഥാനതല സമാപനപരിപാടികൾ 20ന് കാഞ്ഞങ്ങാട് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പകൽ രണ്ടിന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും . മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനാവും. നഗരസസഭാ ചെയർമാൻ വി.വി രമേശൻ മുഖ്യാതിഥിയാവും. സമാപന സമ്മേളനത്തിനുമുന്നോടിയായി നോർത്ത് കോട്ടച്ചേരി കേന്ദ്രീകരിച്ച് സഹകരണസന്ദേശയാത്ര ഉണ്ടാകും.
3ന് പ്രളയാനന്തരകേരളത്തിന്റെ പുനഃസൃഷ്ടിയും സഹകരണപ്രസ്ഥാനവും എന്നവിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഐ.സി.എം ഡയറക്ടർ ശശികുമാർ വിഷയം അവതരിപ്പിക്കും. സംസ്ഥാന സഹകരണയൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ കെ.കെ നാരായണൻ, ബാബുപോൾ, പെൻഷൻ ബോർഡ് ചെയർമാൻ സി. ദിവാകരൻ, സഹകരണപരീക്ഷാബോർഡ് ചെയർമാൻ ആർ.വി സതീന്ദ്രകുമാർ, വനിതാഫെഡ് ചെയർമാൻ കെ.ആർ വിജയ, ഇ.ആർ രാധാമണി, സുകുമാരിയമ്മ, എസ്. അജിത് ഷാജി എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
വൈകീട്ട് 6ന് ഓൾഡ് ഈസ് ഗോൾഡ് ഗാനസന്ധ്യയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ജോയിന്റ് റജിസ്ട്രാർ ജനറൽ വി. മുഹമ്മദ് നൗഷാദ്, അസി. റജിസ്ട്രാർ കെ. മുരളിധരൻ, അസി. റജീസ്ട്രാർ (ജനറൽ) വി. ചന്ദ്രൻ, പ്രചരണ കമ്മിറ്റി കൺവീനർ പി.കെ വിനോദ്കുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.