കണ്ണപുരം: കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ എം.വി.കെ. ന്യൂസ് ഏജൻസി ഉടമയും, കേരള കൗമുദി ഏജന്റുമായ എം.വി. കുഞ്ഞിരാമൻ (86) നിര്യാതയായി. ചെറുകുന്ന് കണ്ണപുരം പ്രസന്ന കലാസമിതി സ്ഥാപകമെമ്പറും, സീനിയർ സിറ്റിസൺ ഫോറം മുൻ അംഗവും ആണ്. ഭാര്യമാർ: പരേതരായ പി.പി. സരോജിനി, കെ.സതി. മക്കൾ: പി.പി. സുരേഷ് കുമാർ, ദിനേഷ് കുമാർ, സതീഷ് കുമാർ, പ്രീത, സരിത. മരുമക്കൾ: വിലാസിനി (കരിക്കൻകുളം), ബീന (എടാട്ട്), ഷീജ (കണ്ണപുരം), സുരേഷ് (ദുബായ്), പരേതനായ പി.വി. രഘുനാഥൻ (ഒതയമ്മാടം). സഹോദരങ്ങൾ: എം.വി. നാരായണൻ (വെസ്റ്റേൻ ഇന്ത്യാ പ്ലൈവുഡ്, റിട്ട: ജീവനക്കാരൻ, ഇരിണാവ്), എം.വി. ബാലൻ (വിമുക്ത ഭടൻ, മൊട്ടമ്മൽ), കെ.വി. വിജയൻ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ, അഴീക്കോട്), ലീല (രാജാ സ്റ്റോർ, പാപ്പിനിശ്ശേരി), കെ.വി. ചന്ദ്രൻ (വിമുക്ത ഭടൻ), പരേതയായ യശോദ (ചെട്ടി പീടിക, കണ്ണൂർ). സഞ്ചയനം നാളെ രാവിലെ എട്ടിന്.