ചെറുവത്തൂർ:പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ മുപ്പതാം വാർഷികവും ഗാന്ധിനെഹ്റു പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും 20 മുതൽ ഡിസംബർ 28 വരെ നടക്കും.
22 നു വൈകീട്ട് മൂന്നുമണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പരിപാടികൾ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി മഹാത്മജിയുടെ പൂർണ്ണകായ പ്രതിമയുടെ അനാച്ഛാദനം നടക്കും. ശില്പി ചിത്രൻ കുഞ്ഞിമംഗലം രൂപ കൽപ്പന ചെയ്ത പ്രതിമ 20 നു പ്രത്യേകമായി അലങ്കരിച്ച വാഹനത്തിൽ ഘോഷയാത്രയായി കുഞ്ഞിമംഗലത്ത് നിന്നും പുറപ്പെട്ട് പെരുമ്പ, കരിവെള്ളൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കാലിക്കടവിൽ വെച്ച് മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ഫൈൻ ആർട്സ് സൊസൈറ്റി ആസ്ഥാനത്തേക്ക് വരവേൽക്കും. 26 മുതൽ 30 വരെ സംസ്ഥാനത്തെ വിവിധ കലാസമിതികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നാടക മത്സരവും ഉണ്ടായിരിക്കും. ഡിസംബർ 16 നു നടക്കുന്ന കുടുംബസംഗമം കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 23 നു നടക്കുന്ന വനിതാ സംഗമം ഡോ ഫിലോമിന ഉദ്ഘാടനം ചെയ്യും.
28 നു നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സി. കൃഷ്ണൻ നായർ, എം. അശ്വനി കുമാർ, സി. ഭാസ്കരൻ, വി.കെ സോമനാഥൻ പങ്കെടുത്തു.