kadakampally

കണ്ണൂർ: ശബരിമലയിലെത്തുന്ന ഗുണ്ടാസംഘങ്ങൾക്ക് സൗകര്യമൊരുക്കലല്ല സർക്കാരിന്റെ പണിയെന്നും കഴിഞ്ഞദിവസങ്ങളിൽ അവിടെ നടന്നത് ആർ.എസ്.എസും ബി.ജെ.പിയും നടത്തിയ ഗൂഢാലോചനയാണെന്ന് ചോറുതിന്നുന്ന ആർക്കും മനസിലാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ആചാരവും അനുഷ്ഠാനവുമല്ല പ്രശ്‌നം, തിരഞ്ഞെടുപ്പിൽ നാല് വോട്ടിനായുള്ള തന്ത്രമാണ് നടക്കുന്നത്. ആർ.എസ്.എസിന്റെ കൈയിൽ സന്നിധാനം ഏല്പിക്കാൻ തീരുമാനിച്ചിട്ടില്ല. കണ്ണന്താനത്തിന് കേന്ദ്ര ഫണ്ടിന്റെ വസ്‌തുതകൾ മനസിലായിട്ടില്ല. കേന്ദ്രം ഇതുവരെ അനുവദിച്ചത് 18 കോടിയാണ്. ശബരിമലയിലെ നിർമ്മാണങ്ങൾക്ക് ഹൈക്കോടതി മേൽനോട്ടത്തിലുള്ള ടെക്‌നിക്കൽ കമ്മിറ്റി ഉടക്ക് വയ്‌ക്കുന്നതായും മന്ത്രി പറഞ്ഞു.