കണ്ണൂ‌ർ: ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ജില്ലയിൽ വിവിധപരിപാടികളിൽ പങ്കെടുക്കാനായി കണ്ണൂർ ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങിയ മന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കാൻ നഗരത്തിൽ വിവിധ സ്ഥലങ്ങളിലായി യുവമോർച്ച പ്രവർത്തകർ തമ്പടിച്ചിരുന്നു. ബാങ്ക് റോഡിൽ വെച്ച് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളംകുഴി, ജില്ലാ പ്രസിഡന്റ് സി.സി. രതീഷ്, അ‌ർജുൻ ചിറക്കൽ, രാഹുൽ ചിറക്കൽ, വിജയ് എന്നിവരെ ടൗൺ എസ്.എെ ശ്രീജിത്ത് കൊടേരി, സിറ്റി എസ്.എെ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്.