പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.സി.എ (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. ഗ്രേഡ് കാർഡുകൾ കോളേജുകൾ വഴി വിതരണം ചെയ്യും. പുനർമൂല്യനിർണയം/ സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്ക് 29 വരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
22, 23, 24 തീയതികളിൽ മൂന്നാം സെമസ്റ്റർ ബി.എഡ് (നവംബർ 2018) പ്രാക്ടിക്കൽ പരീക്ഷ നടക്കുന്ന എസ്.യു.എം കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷൻ, കേയി സാഹിബ് ട്രെയിനിംഗ് കോളേജ്, പി.കെ.എം കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷൻ, കണ്ണൂർ യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യുക്കേഷൻ മാനന്തവാടി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.