കാഞ്ഞങ്ങാട്: ശബരിമലയിൽ അയ്യപ്പഭക്തരെ പൊലീസ് ആക്രമിച്ചു എന്നാരോപിച്ച് ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഹോസ്ദുർഗിൽ സമരം ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പി. ദാമോദരപ്പണിക്കർ, എസ്.പി ഷാജി, എം. ബൽരാജ്, ബാബു പുല്ലൂർ, ഗോവിന്ദൻ മടിക്കൈ, എച്ച്.ആർ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജില്ല പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കാസർകോട്ട് രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു.