ഇരിട്ടി: എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ സി.ആർ പത്മകുമാറിന്റെ നേതൃത്ത്വത്തിൽ മട്ടന്നൂരിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ നിരോധിത ലഹരി ഗുളികയായ സ്പാസ്‌മോ പ്രോക്‌സിവോൺ പിടിച്ചെടുത്തു.ഇരിക്കൂർ പൂവാറ്റും കുന്നുംപുറത്ത് വീട്ടിൽ സജീറിനെ ( 32 )നെയാണ് 57 നിരോധിത ഗുളികകളുമായി പിടികൂടിയത്. കർണ്ണാടകയിലെ സിദ്ധാപുരത്ത് നിന്നും വാങ്ങി കടത്തി കൊണ്ടുവന്നതാണെന്നാണ് ഇയാളെ ചോദ്യം ചെയ്തതിൽ പറഞ്ഞത്. പ്രിവന്റീവ് ഓഫീസർമാരായ സി പി ഷാജി, കെ. ആനന്ദകൃഷ്ണൻ ,സിവിൽ എക്‌സൈസ് ഓഫിസർമാരായ നെൽസൺ തോമസ് , കെ. പി. സനേഷ് , കെ കെ ഷാജി ഉത്തരമേഖല ജോയന്റ് എക്‌സൈസ് കമ്മിഷണർ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗം ബിനീഷ് കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.