തളിപ്പറമ്പ്: തൊഴിലാളി വർഗത്തിന്റെ താല്പര്യം ഉയർത്തി പിടിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ എ.ഐ.ടി.യു.സി തൊഴിലാളി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . ജാതിയുടെയും മതത്തിന്റെയും പേരിൽ തൊഴിലാളി സംഘടനകളെ ദുർബലപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.മൂലധനശക്തികൾ തൊഴിലാളികളെ വളഞ്ഞിട്ടാക്രമിക്കുന്നു . രാജ്യത്തെ മുഴുവൻ തൊഴിലാളി സംഘടനകളും പോരാട്ടത്തിലാണ്. പരമ്പരാഗത വ്യവസായ മേഖലകൾ ഇന്ന് വലിയ പ്രയാസത്തിലും കടുത്ത പ്രതിസന്ധിയിലുമാണെന്നും മന്ത്രി പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ വി.വി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. പരമ്പരാഗത വ്യവസായം വെല്ലുവിളികൾ എന്ന വിഷയത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജെ .ഉദയഭാനു മുഖ്യ പ്രഭാഷണം നടത്തി. ഐ .എൻ .ടി .യു.സി. ജില്ലാ പ്രസിഡന്റ് വി.വി. ശശീന്ദ്രൻ ,എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എ.ഐ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ബാബു, എന്നിവരും പ്രസംഗിച്ചു. പി.സി .സക്കറിയ സ്വാഗതവും സി.ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
സൗജന്യ നേത്രപരിശോധനാ ക്യാമ്പ്
ചെറുപുഴ: സൗഹൃദ സ്വയം സഹായ സംഘം, പാണ്ടിക്കടവ് കാരുണ്യാ ഐ കെയർ ആൻഡ് ഒപ്റ്റിക്കൽ സ് ചെറുപുഴ , ദി പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ .25 ന് രാവിലെ മുതൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും പാണ്ടിക്കടവ് എം വി സജിത്തിന്റെ വീട്ട് പരിസരത്ത് രാവിലെ 9 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ് പ്രശസ്ത നേത്രരോഗ വിദഗ്ദൻ ഡോ: സൂരജ് അഗർവാൾ ഉൾപ്പെടെ പ്രമുഖർ നേതൃത്വം നൽകുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി മരുന്നുകളും മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയയും കണ്ണടയും ലഭിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫോൺ: 8281628145, 9495261035, 9961 534966.
സ്‌നേഹവിരുന്ന്
പയ്യന്നൂർ: എസ് വൈ എസ് കണ്ണൂർ ജില്ല കമ്മിറ്റി തിരുനബി ജീവിതം, ദർശനം എന്ന ശീർഷകത്തിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉൽഘാടനം ചെയ്തു.മുഹ്യദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ പ്രഭാഷണം നടത്തി.റസാഖ് മാണിയൂർ, എൻ സകരിയ മാസ്റ്റർ, ഡോ: രജ്ഞിത്, പി.മുഹമ്മദ് കുഞ്ഞി ഹാജി, ഫാറൂഖ് എടിപി, ഇസ്ഹാഖ് പാലക്കോട് ,നജീബ് ഹാജി പെരുമ്പ, ആസാദ് സഖാഫി, ഇഖ്ബാൽ പോപുലർ എന്നിവർ സംബന്ധിച്ചു