തലശ്ശേരി: തലശ്ശേരിക്ക് സമീപം കുട്ടിമാക്കൂലിൽ സി.പി.എം തമ്മിൽ ഏറ്റുമുട്ടി. രണ്ട് പേർക്ക് പരിക്ക്. സി.പി.എമ്മിന്റെ സജീവ പ്രവർത്തകരായ കുട്ടിമാക്കൂലിലെ രജ്ഞിത്ത്(38), മനീഷ്(36) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടാണ് ചേരി തിരിഞ്ഞ് സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടിയത്. രഞ്ജിത്തിനും,മനീഷിനും പട്ടിക കഷ്ണം കൊണ്ടും മറ്റും ക്രൂരമായി മർദ്ദനമേൽക്കുകയായിരുന്നു. കാലിനും കൈക്കുമാണ് ഇരുവർക്കും പരിക്ക്. സംഭവവുമായ് ബന്ധപ്പെട്ട് കുട്ടിമാക്കൂലിലെ സി.പി.എം പ്രവർത്തകൻ വൈശാഖ് ,കണ്ടാലറിയാവുന്ന മറ്റൊരു സി.പി.എം പ്രവർത്തകൻ എന്നിവർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു