പുതുച്ചേരി: ശബരിമല വിഷയത്തിൽ കേരള സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് സാമിനാഥൻ എം.എൽ.എ.നവംബർ 26 ന് പുതുച്ചേരി സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു.മയ്യഴി ,പുതുച്ചേരി,യാനം,കാരൈക്കൽ പ്രദേശങ്ങളിൽ ഹർത്താൽ ബാധകമായിരിക്കുമെന്ന് സാമിനാഥൻ അറിയിച്ചു.
ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എഴുന്നള്ളത്ത്
മാഹി: ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകന്നേരം ചെമ്പ്രക്കുന്നിന് മുകളിലുള്ള ആരൂഢസ്ഥാനത്ത് ഭഗവാന്റെ എഴുന്നള്ളത്തും ഇറക്കിവച്ച് പൂജയും നടത്തി. തന്ത്രി മുല്ലപ്പള്ളി മഹേശ്വരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ഇന്ന് 11.30ന് ഉത്സവ ബലി ആരംഭം, മാതൃക്കല്ലിൽ പൂജ, 12.30ന് ഉത്സവബലി സമാപനം, ഉച്ചക്ക് പ്രസാദ സദ്യ, വൈകന്നേരം തിടമ്പ് നൃത്തം, രാത്രി 7.30 ന് പ്രഭാഷണം, 22 ന് രാത്രി 11 ന് പളളി വേട്ട, 23 ന് ഉച്ചക്ക് പ്രസാദ സദ്യ, രാത്രി 7.30 ന് ഇരട്ട തായമ്പക, 9.30 ന് നൃത്ത നൃത്ത്യങ്ങൾ എന്നിവ നടക്കും.