കാഞ്ഞങ്ങാട്: സി.ഐ.ടി.യു മുൻ കാസർകോട് ജില്ലാ സെക്രട്ടറി പടന്നക്കാട് കൃഷ്ണപിള്ളനഗറിലെ എം. ഗംഗാധരൻ (68) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മംഗ്ലൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ന് രാവിലെ 9 മണിക്ക് കുന്നുമ്മലിലെ സി.ഐ.ടി.യു ഓഫീസിൽ പൊതുദർശനത്തിനുവെച്ചശേഷം ഉച്ചയോടെ കുറുന്തൂർ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. ബീഡി ലേബർ യൂണിയൻ (സി.ഐ.ടി.യു )ജില്ലാ സെക്രട്ടറി , ബിഡിതൊഴിലാളി ഫെഡറേഷൻ(സിഐടിയു) അഖിലേന്ത്യ കമ്മറ്റിയംഗം, സി.പി.എം കാഞ്ഞങ്ങാട് എരിയാകമ്മറ്റിയംഗം എന്നിനിലകളിൽ ദീർഘകാലം പ്രവർത്തിച്ചു .
ഭാര്യ നളിനി- (റിട്ടേർഡ് ദിനേശ് ബീഡിതൊഴിലാളി). മക്കൾ : ലിറ്റമോൻ (പ്രതിരോ സേന എവിയേഷൻ വകുപ്പ് ടെക്നിക്കൽ ഓഫീസർ പഞ്ചാബ്), സീന (കാഞ്ഞങ്ങാട് വനിതാ സഹകരണ സംഘം ജീവനക്കാരി) ,സുർജിത്ത് (ബ്രിന്ദ്ര കമ്പിനി സീനിയർ എൻജിനിയർ ബംഗ്ലൂരു) മരുമക്കൾ : സുരേഷ്.(മർച്ചന്റ് നിലേശ്വരം) ശ്രുതി (ഫാർമസിസ്റ്റ്) ,അനുസുർജിത്ത്(കേന്ദ്ര സർവ്വകലാശാല ഊർജതന്ത്രഗവേഷണ വിദ്യാർത്ഥിനി) സഹോദരങ്ങൾ :എം മാധവൻ(ചെറുവത്തൂർ) ,മാധവി(കാഞ്ഞങ്ങാട് തെരു) ,സുകുമാരൻ( ആലയി),ഷീല (അട്ടേങ്ങാനം) ,പരേതയായ ശ്യാമള(കാസർകോട്).