മാവുങ്കാൽ: ശ്രീരാമ ക്ഷേത്രത്തിന് സമീപത്തെ ആദ്യകാല ജനസംഘ, ജനതാ പാർട്ടി പ്രവർത്തകൻ കെ.വി. രാമകൃഷ്ണൻ (70) നിര്യാതനയി. ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ്, അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗം, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ഹോസ്ദുർഗ് ഹൗസിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ്, ഡയറക്ടർ, വ്യാപാരി വ്യവസായി മാവുങ്കാൽ യൂണിറ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: ശ്യാം പ്രസാദ്, ശിവപ്രസാദ്, കൃഷ്ണപ്രസാദ്, വേണുഗോപാൽ. മരുമക്കൾ: ശാലിനി, സുമ, രാഖിത. സഹോദരങ്ങൾ: കെ.വി.കുഞ്ഞമ്പു, ബാബു, ശ്യാമള, രമണി, പരേതരായ വിശാലാക്ഷി, തമ്പാൻ.