nature-walk

കണ്ണൂർ: ശാസ്ത്ര ലോകത്തിന് പുത്തൻ നിറങ്ങൾ ചാർത്തി സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് കണ്ണൂരിൽ കൊടിയേറി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പാലുകാച്ചൽ ചടങ്ങോടെയാണ് മൂന്നു നാൾ നീണ്ടു നിൽക്കുന്ന ശാസ്ത്രോത്സവത്തിന് തുടക്കമായത്. 14 റവന്യൂ ജില്ലകളിൽ നിന്നും 5160 വിദ്യാർഥികളാണ് 173 മത്സര ഇനങ്ങളിലായി പങ്കെടുക്കുന്നത്.

ശാസ്ത്ര ക്വിസ് മത്സരം ഒന്നാം സ്ഥാനം ആർഷൽ ഐസക് തോമസ് (തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്‌കൂൾ). രണ്ടാം സ്ഥാനം ജോസ് തോമസ് (ഇടുക്കി മുതൽകോടം സെന്റ്‌ ജോർജ് ഹയർസെക്കൻഡറി സ്‌കൂൾ). മൂന്നാം സ്ഥാനം ഗൗരി ശ്രീനിവാസൻ (പത്തനംതിട്ട എസ്.എൻ.ഡി.പി ചേരന്നൂർ).

ഗണിത ശാസ്ത്രക്വിസ് മത്സരം ഒന്നാം സ്ഥാനം അലൻ ജോസ് (തൃശ്ശൂർ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്). രണ്ടാം സ്ഥാനം ആർ. ഗോപിക(കോഴിക്കോട് പ്രൊവിഡന്റ്സ് ജി.ജി.എച്ച്.എസ്.എസ്). മൂന്നാം സ്ഥാനം ടി.കെ. ഗോവിന്ദ് ഗോകുൽ (കണ്ണൂർ മാതമംഗലം ജി.എച്ച്.എസ്.എസ്), നിർമ്മൽ മനോജ് (പാലക്കാട് ജി.എച്ച്.എസ്.എസ്), എം. നന്ദ കിഷോർ പൈ (എറണാകുളം സെന്റ് സെബാസ്റ്റ്യൻ ജി.എച്ച്.എസ്.എസ്) എന്നിവർ പങ്കിട്ടു.

സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം ഒന്നാം സ്ഥാനം എം. മുഹമ്മദ് ഷാഹിദിൻ, വി.പി. തൗഫീക്ക് അഹമ്മദ് (മലപ്പുറം അരീക്കോട് എസ്.ഒ.എച്ച്.എസ്). രണ്ടാം സ്ഥാനം ടി.കെ. മുരളി കൃഷ്‌ണ, കെ. അഞ്ചിത്ത് (പാലക്കാട് തോട്ടറ എച്ച്.എസ്.എസ്). മൂന്നാം സ്ഥാനം വി.ജെ. അശ്വിൻ, എസ്.എസ് സൗരവ് (തിരുവനന്തപുരം വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ്).