പാനൂർ:.പാനൂരിനടുത്ത കുന്നോത്ത് പറമ്പിലെ കുമാരന്റെയും സുധയുടെയും മകളായ സയന,പൊയിലൂരിലെ പ്രഭാകരന്റെയും ലീലയുടെയും മകളായ ദൃശ്യ എന്നിവരെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് നാട്ടുകാർ. അഞ്ചുദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യ
ഈ മാസം 19ന് രാവിലെയാണ് ഇരുവരും അപ്രത്യക്ഷരായത്. പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർത്ഥിനികളാണ് ഇവർ. കുട്ടികാലംമുതൽ വേർപിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കൾ പറയുന്നു.ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താൻ തീരുമാനിച്ചതായിരുന്നു.പതിവുപോലെ പാനൂരിൽ ക്ലാസിനെത്തിയതായിരുന്നു. സയനയുടെ സ്‌കൂട്ടറിലാണ് ഇരുവരും പാനൂരിൽ എത്തിയത് .റോഡരികിൽ നിർത്തിയിട്ട നിലയിൽ സ്കൂട്ടി കണ്ടെത്തിയിട്ടുണ്ട്.ഇരുവരുടെയും മൊബൈൽ ഫോൺ കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് അവസാനമായി പ്രവർത്തിച്ചത്.പിന്നീട് സ്വിുച്ച് ഓഫ് ആണ്.
വീട്ടുകാരുമായി ഇരുവരും ഇതിന് ശേഷം ബന്ധപ്പെട്ടിട്ടില്ല. മൈസൂർ ,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ബന്ധുക്കൾ സ്വന്തം നിലയിൽ അന്വേഷണം നടത്തി.പാറാട് ഒരു ട്രാവൽ ഏജൻസിയിലെത്തി നേരത്തെ തിരുവനന്തപുരത്തേക്കുള്ള യാത്രാമാർഗ്ഗങ്ങൾ ഇവർ അന്വേഷിച്ചതായും മനസിലായിട്ടുണ്ട്.
പുഞ്ചിരി, ദന്ത ആരോഗ്യ പരിപാടി
പാനൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന 'പുഞ്ചിരി ' സമ്പൂർണ്ണ ദന്ത ആരോഗ്യ പരിപാടിയുടെ പാനൂർ ബ്ലോക്ക് തല ഉദ്ഘാടനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.അനൂപ് ഉദ്ഘാടനം ചെയ്തു.
മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വിമല അദ്ധ്യക്ഷത വഹിച്ചു.എൻ.എച്ച്.എം പി.ആർ.ഒ പി.സീമ പദ്ധതി വിശദീകരിച്ചു.മൊകേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷൈനി, എച്ച്.ഐ തങ്കൻ, ഡോ: അപർണ്ണ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ.കെ പ്രേമദാസൻ എച്ച്.എം സി.പി.സുധീന്ദ്രൻ നന്ദിയും പറഞ്ഞു.നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റുമായി സഹകരിച്ചാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്.
പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം
ജൈവ കൃഷി വിത്ത് നടീൽ ഉദ്ഘാടനം
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 4മുതൽ 7 വരെയായി നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിലെ അന്നദാനത്തിനാവശ്യമായ പച്ചക്കറി സംഭരിക്കുന്നതിന് ജൈവകൃഷിയ്ക്ക് തുടക്കം. വിത്തിടൽ ഉദ്ഘാടനം കിഴക്കെ കണ്ടങ്കാളി വായനശാലക്ക് സമീപമുള്ള വയലിൽ നടന്നു.സി ഷിജിലിന്റെ അദ്ധ്യക്ഷതയിൽ കെ ബാലൻ വിത്ത് നടീൽ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ പി. എ. സന്തോഷ് ,വാർഡ് കൗൺസിലർ സീമ സുരേഷ്, ആഘോഷ കമ്മിറ്റി ട്രഷറർ പി മോഹനൻ, ജൈവ കൃഷി കൺവീനർ വി വി അശോകൻ, എം ബാലകൃഷ്ണൻ, സി .കെ. സനിത തുടങ്ങിയവർ സംസാരിച്ചു.
യുവജന യാത്രക്ക് സ്വീകരണം 30ന്
മാഹി:വർഗ്ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം ജനവിരുദ്ധ സർക്കാരുകൾക്കെതിരെ' എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രക്ക് നവമ്പർ 30ന് വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് മാഹിപള്ളി മൈതാനിയിൽ വെച്ച് സ്വീകരണം നൽകുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്വീകരണ സമ്മേളനത്തിൽ ഫൈസൽ ബാബു, (യൂത്ത് ലീഗ് നാഷണൽ വൈസ് പ്രസിഡന്റ്) ഷിബുമീരാൻ(നാഷണൽ കമ്മിറ്റി അംഗം ) പുതുശ്ശേരി സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് ജവാഹിർ, ജനറൽ സെക്രട്ടറി മുഹമ്മദലി കാരക്കൽ, സെക്രട്ടറി പി. യൂസഫ്, ഖജാൻജി എം.എ. മഹമൂദ് എന്നിവർ പങ്കെടുക്കും.വൈറ്റ്ഗാർഡ് സംഘാംഗങ്ങായ ആറുപേരേയും, സംസ്ഥാന തലത്തിൽ സ്‌പോർട്‌സിൽ പ്രാഗൽഭ്യം തെളിയിച്ച ഫലാഹ് അബ്ദുൽ അസീസ് (അത്‌ലറ്റിക്‌സ്), ഫെബിൻ ഫാറൂക്ക് (രഞ്ജിട്രോഫി), സജു (രഞ്ജിട്രോഫി), മുഹമ്മദ് സൽമാനുൽ ഫാരിസ് (രഞ്ജിട്രോഫി അണ്ടർ 23), വിഷ്ണു ദയാനന്ദ് (രഞ്ജിട്രോഫി അണ്ടർ 19), ശമൽ മുഹമ്മദ് (രഞ്ജിട്രോഫി അണ്ടർ 16) എന്നീ കായിക താരങ്ങളെ ആദരിക്കും.
നവംബർ 25ന് യുവജനയാത്രാ വിളമ്പര ബൈക്ക് റാലി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനത്തി ൽ സിറാജ് പൂക്കോം മുഖ്യപ്രഭാഷണം നടത്തും.നവംബർ 28ന് പദയാത്ര മാഹിപാലത്തു നിന്ന് ആരംഭിച്ച് പൂഴിത്തല അവസാനിക്കും.
വാർത്താസമ്മേളനത്തിൽ ഷറഫുദ്ദീൻ മാസ്റ്റർ(സ്വാഗതസംഘം ചെയർമാൻ), ടിപിസി. റഷീദ്(സ്വാഗതസംഘം കൺവീനർ), തുടങ്ങിയവർ പങ്കേടുത്തു.
ജൈവ പച്ചക്കറി വിളവെടുപ്പ്
കൊട്ടിയൂർ: ശ്രീനാരായണ പബ്ലിക് ലൈബ്രറി വനിതാവേദി, യുവജനവേദി, ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത പച്ചക്കറിത്തോട്ടത്തിൽ നിന്ന് വെണ്ട, വഴുതന, പയർ, പടവലം, തക്കാളി, മുളക്, ചീര, മത്തൻ, വെള്ളരി തുടങ്ങിയ പതിനഞ്ചോളം ഇനങ്ങളുടെ വിളവെടുപ്പ്
ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ നിർവ്വഹിച്ചു. കൃഷി ഓഫീസർ വി.വി.വിനോദ് ,ലൈബ്രറി പ്രസിഡന്റ് സി.എ.രാജപ്പൻ, എ.എൻ.ഷാജി, ജയ ബിജു, വത്സ ചന്ദ്രൻ ,ഷീന ഷാജി തുടങ്ങിയവർ പങ്കെടുത്തു.
തെയ്യം കലാകാരന്മാർക്കുള്ള ഏകദിന ശില്പശാല
കുഞ്ഞിമംഗലം:സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സർഗാലയ റൂറൽ ആർട് ഹബ്ബിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പൈതൃകഗ്രാമം പരിധിയിലുള്ള തെയ്യം കലാകാരന്മാർക്കായി സംഘടിപ്പിച്ച പ്രത്യേക ഏകദിന ശില്പശാല കുഞ്ഞിമംഗലം വെങ്കലപൈതൃക സംരക്ഷണ പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു ക്ഷേത്രകലാ അക്കാദമി മുൻ ചെയർമാൻ ഡോ.വൈ.വി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.റൂറൽ ഹബ്ബ് പ്രൊജക്ട് മേധാവി കെ.ചന്ദ്രൻ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ ചെയർമാനും, ബാലൻ പണിക്കർ വൈസ് ചെയർമാനുമായി പന്ത്രണ്ട് അംഗ തെയ്യം പൈതൃക വികസന കമ്മിറ്റിയെ തിരഞ്ഞെടുത്തു.. പൈതൃക ഗ്രാമ പരിധിയിലെ മേഖലകൾ കേന്ദ്രീകരിച്ച് 5 ഘടകങ്ങളും രൂപീകൃതമായി.. ചടങ്ങിൽ അംബേദ്കർ സാഹിത്യശ്രീ ദേശീയ പുരസ്‌കാര ജേതാവ് മനോഹരൻ വെങ്ങരയെ അനമോദിച്ചു. സർഗാലയ ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി.സരേഷ്ബാബു, മാർക്കറ്റിംഗ് മാനേജർ വി.പ്രദീപ് കുമാർ, വി.വി.രാമചന്ദ്രൻ, പി.വത്സൻ, രമേശൻ പടിഞ്ഞാറ്റയിൽ, പവിത്രൻ ഏഴോം, ഉണ്ണി പണിക്കർ തുടങ്ങിയവർ സംസാരിച്ചു.
അടിസ്ഥാനസൗകര്യമൊരുക്കണം
മട്ടന്നൂർ: ഹൈന്ദവ ആചാരപ്രകാരം വ്രതമനുഷ്ഠിച്ച് ശബരിമലയിലെത്തുന്ന ഭക്തർക്ക് സന്നിധാനത്ത് ദർശനം നടത്തുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് വിശ്വകർമ്മ ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റി അംഗം പി .വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . ചെയർമാൻ എം എം ബാലകൃഷ്ണൻ, ട്രഷറർ വി .സി. മാധവൻ ,വി .സി. രേണുക എന്നിവർ സംസാരിച്ചു.
കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭീഷണി
മണൽ മാഫിയ സംഘങ്ങൾക്കെതിരെ നടപടി വേണമെന്ന് സി.പി.എം
തളിപ്പറമ്പ് :കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഐ വി നാരായണനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അനധികൃത മണൽ മാഫിയ സംഘങ്ങൾക്കെതിരെ അന്വേഷണം ശക്തമാക്കണമെന്ന് സി.പി. എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സി.പി. എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗമായ നാരായണന് കഴിഞ്ഞ ദിവസമാണ് അജ്ഞാതർ തപാലിലൂടെ മാരക പ്രഹരശേഷിയുള്ള തിരിയും കാപ്പുമുള്ള ഡിറ്റണേറ്ററും ഭീഷണിക്കത്തും അയച്ചത്. അനധികൃത മണൽവാര ലിനെതിരെയും മാഫിയ സംഘത്തിനെതിരേയും കർക്കശ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് വധഭീഷണി.
അനധികൃത മണൽ മാഫിയ സംഘത്തിനെതിനെ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിനെയും ജനപ്രതിനിധികളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നടപടി ഏറെ ഗൗരവാർഹമാണ്. സ്‌പോടക വസ്തു സഹിതമുള്ള കത്തയച്ചതിന് പിറകിൽ പ്രവർത്തിച്ചത് മണൽ മാഫിയകളാണ്. തപാൽ വഴി ഇത്തരത്തിൽ അപകടകരമായ വസ്തുക്കൾ അയക്കുന്നതും ഗുരുതരമായ കുറ്റമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് ജാഗ്രത പാലിക്കണമെന്ന് ഏരിയാ സെക്രട്ടറി പി മുകുന്ദൻ ആവശ്യപ്പെട്ടു.
സർക്കാരുകൾ വിശ്വാസികളെ വെല്ലുവിളിക്കുന്നു
പയ്യന്നൂർ: കോടതി വിധിയുടെ പേര് പറഞ്ഞ് വിശ്വാസികളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൾ ഖാദർ മൗലവി കുറ്രപ്പെടുത്തി. മുത്തലാഖിന്റെയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെയും പേരിലുള്ള കോടതി വിധികൾ നടപ്പാക്കുമെന്ന് പറയുന്ന സർക്കാറുകൾ വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാർത്ഥം എട്ടിക്കുലത്ത് പയ്യന്നുർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച വാഹന ജാഥയും സിംഗപ്പുർ പയ്യന്നൂർ മണ്ഡലം കെ.എം.സി.സി ഒരുക്കിയ പാട്ട് വണ്ടിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം ' എ.ഒ.പി.ഹമീദ് അദ്ധ്യക്ഷത വഹിച്ചു.കെ.ടി.സഹദുള്ള, ഇബ്രാഹിം ,എസ്.എ. ശുക്കൂർ ഹാജി, എ.പി. റുഖ്‌നു ദ ധീൻ, കെ.കെ.അഷറഫ്, ശരീഫ് കുഞ്ഞിമംഗലം, ' തയ്യിൽ കഞ്ഞബ്ദുള്ള, എം.ടി.പി.അബ്ദുൽ കരീം, പി.സി.സിദ്ധീഖ എന്നിവർ പ്രസംഗിച്ചു.പി.അബ്ദുൽ അസീസ് സ്വാഗതവും ജാഥ ലീഡർ എസ്്, കെ.നൗഷാ ദ് നന്ദിയും പറഞ്ഞു.ജാഥ പാലക്കോട്, രാമന്തളി ,കവ്വായി, പയ്യന്നൂർ, തായി നേരി, കാറമേൽ, വെള്ളൂർ, പാലത്തറ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പെരുമ്പയിൽ സമാപിച്ചു. സജീർ ഇഖ്ബാൽ,ഫായിസ്‌കവ്വായി, പി എം ലത്തീഫ് കോച്ചൻലത്തിഫ്, ജിയാസ് വെള്ളൂർ, ഹാരിസ് എ.ജി.കെ .സി .ഖാദർ ,ടി.പി.സുബൈർ പി. .കെ.ശബീർ, കക്കളത്തഅബ്ദുൽ ഖാദർ ,പി എസ് ഷാനിദ് ,ടി.പി. ആ സിഫ് കെ.സി.മുസ്തഫ, യു.കെ.അസിസ് ഖമറു സമാൻ, കെ.കെ.സമീർ , മുഹാസിബ് വെള്ളൂർ, തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ണപുരത്ത് ഡ്രോൺ വിവരശേഖരണം
പഴയങ്ങാടി: ഡ്രോൺ ക്യാമറ ഉപയോഗിച്ചുകൊണ്ട് പഞ്ചായത്ത് സൂക്ഷ്മതല വിവരശേഖരണം അടക്കം
ഒരു കോടി 75 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഇക്കുറി കണ്ണപുരം ഗ്രാമപഞ്ചായത്ത് നടപ്പാക്കും. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച വികസനസെമിനാറിലാണ് വികസന രേഖ അവതരിപ്പിച്ചത്.
മുഴുവൻ വീടുകളിലും സൗജന്യനിരക്കിൽ എൽഇഡി ബൾബുകൾ വിതരണം ചെയ്തുകൊണ്ട് പഞ്ചായത്തിനെ ഊർജ്ജസംരക്ഷണ ഗ്രാമമായി പ്രഖ്യാപിക്കും, സമ്പൂർണ്ണ ക്യാൻസർ വിമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഗർഭാശയഗളകാൻസർ പരശോധന ക്യാമ്പ് സംഘടിപ്പിക്കും; നെൽകൃഷി കൈപ്പാട് കൃഷി ക്ഷീരകർഷകരുടെ വികസനം എന്നിവയ്ക്കായി ഫണ്ട് നീക്കിവയ്ക്കും. പഞ്ചായത്തിലെ റോഡുകളുടെ വികസനത്തിനായി 60 ലക്ഷം രൂപ നീക്കിവയ്ക്കും, ലൈഫ് പദ്ധതിക്ക് 19 ലക്ഷത്തി നാൽപതിനായിരം രൂപ നീക്കിവെച്ചു. ഉൽപ്പാദന മേഖലയ്ക്ക് മാലിന്യസംസ്‌കരണത്തിനും വനിതാ ക്ഷേമത്തിനും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെ വികസനത്തിനും പാലയേറ്റീവ് രോഗികളുടെ സംരക്ഷണത്തിനും പട്ടികജാതി വികസനം എന്നിവയ്ക്കും ഊന്നൽ നൽകിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് കെ വി രാമകൃഷ്ണൻ അദ്ധ്യക്ഷതയിൽ തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.വി പത്മനാഭൻ എൻ .വി ബാലൻ .വി .രാജൻ .ടി .കെ ദിവാകരൻ .പി .പി ഷാജിർ , കെ .മോഹനൻ .പി .ശ്രീകണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു.
.കണ്ണപുരം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ നടന്നു. തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
സ്പീഗൾ ഏകാംഗ ചിത്രപ്രദർശനം
തലശ്ശേരി: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ചിത്രകാരൻ ടി. ആർ. സുനിൽ ലാലിന്റെ ഏകാംഗ ചിത്രപ്രദർശനം 'സ്പീഗൾ, നവമ്പർ 24 മുതൽ 30 വരെ തിരുവങ്ങാട് അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കും.വൈ.5 മണിക്ക് എ.ടി.മോഹൻരാജ് ഉൽഘാടനം ചെയ്യും.
പൈപ്പ് പൊട്ടി കെ.എസ്.ടി.പി റോഡ് തകർന്നു; കുടിവെള്ളം പാഴാകുന്നു
പഴയങ്ങാടി:ചെറുകുന്ന് താവത്ത് കെഎസ്ടിപി റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു .ലിറ്റർ കണക്കിന് വെള്ളമാണ് റോഡിലെ ഒഴുകുന്നത്. ശക്തമായി വെള്ളം ഒഴുകി റോഡ് തകർന്നിട്ടുമുണ്ട്.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ചെറുകുന്ന് പഞ്ചായത്തിലെ താവം മേഖല. ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. താവം പ്രീമിയർ പ്ലൈവുഡ് സമീപത്താണ് കുടിവെള്ളം പാഴാക്കുന്നത്. മാസങ്ങളായി ഇവിടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാക്കാൻ തുടങ്ങിയിട്ട്. ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കെ.എസ്.ടി.പി റോഡിന് അടിയിലൂടെ വെള്ളം പുറത്തേക്ക് പ്രവഹിക്കുകയാണ്. അതിനാൽ റോഡും തകർച്ചയിലാണ്.പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ നടപടി ഉണ്ടാകണം എന്ന് നാട്ടുകാർ പറയുന്നു.പൈപ്പ് പൊട്ടിയതിനെ തുടർന്ന് പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല.
എം.മുകുന്ദനെ ആദരിച്ചു.
മാഹി .എഴുത്തച്ഛൻ പുരസ്‌ക്കാര ജേതാവ് എം.മുകന്ദനെ മാഹി . ജെ.എൻ.ജി.എച്ച്.എസ് സ്‌കൂൾ പി.ടി.എ.യുടെ അഭിമുഖ്യത്തിൽ ആദരിച്ചു.സ്‌കൂൾ വിദ്യാർത്ഥികൾ എം.മുകന്ദന്റെ കഥയിലെ കഥാപാത്രങ്ങളെ സ്റ്റേജിൽ അവതരിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ സോയ് വർഗ്ഗീസിന്റ അദ്ധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ സദു അഴിയൂർ എം.മുകുന്ദനെ ആദരിച്ചു. പി.ടി.എ.പ്രസിഡന്റ ജോസ് ബേസിൽ ഡിക്രൂസ് സ്വാഗതവും ഹെഡ് മിസ്ട്രസ്. എം. പുഷ്പവല്ലി നന്ദിയും പറഞ്ഞു.
ഒരു പകൽ പഠനയാത്ര സംഘടിപ്പിച്ചു
മാഹി : മാഹി ലയൺസ് ക്ലബ്ബിന്റെയും ഓട്ടിസം സെന്ററിന്റേയും ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ഹാബിലിറ്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വൊക്കേഷണൽ റിഹാബിലിറ്റേഷൻ കോഴ്‌സ് വിദ്യാർത്ഥികൾ 'ഒരു പകൽ പഠനയാത്ര'ക്കായി മാഹി സന്ദർശിച്ചു.പരിപാടി സാമൂഹ്യപ്രവർത്തക രാജലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ഡോ.വി. രാമചന്ദ്രൻ മാഹി ജെ എൽ.പി. സ്‌ക്കൂളിൽ ഉദ്ഘാടനം ചെയ്തു.
അഡ്വക്കേറ്റ് അശോക് കുമാർ ,രാജേന്ദ്രൻ, ഫവാസ് ,ഷാനിഭ, മയ്യഴിപള്ളി വികാരി ജെറോം ചിങ്ങന്തറ, സോമൻപന്തക്കൽ, കെ.ഇ സുലോചന ,സമീർ പെരിങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു. സജിത്ത് നാരായണൻ നന്ദി പറഞ്ഞു .
ചന്ദ്രശേഖരൻ വൈദ്യർ അനുസ്മരണം
പയ്യന്നൂർ: കെ.പി.നൂറുദ്ദീൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വി.ചന്ദ്രശേഖരൻ വൈദ്യർ അനുസ്മരണം ഇന്ന് രാവിലെ 9.30ന് അന്നൂരിലുള്ള വൈദ്യരുടെ ഭവനത്തിൽ നടക്കും. മുൻ മന്ത്രി കെ.സി.ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്യും. ടി.നാരായണൻ നായർ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടരി പി.രാമകൃഷ്ണൻ, പ്രൊഫ: ബി.മുഹമ്മദ് അഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും.