പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എ.എൽ എൽ.ബി (റഗുലർ/സപ്ലിമെന്ററി - ഏപ്രിൽ 2017) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ 30 വരെ സർവകലാശാലയിൽ സ്വീകരിക്കും.
അപേക്ഷാ തീയതി നീട്ടി
ഡിസംബർ 5ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.സി.എ (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയ്ക്ക് സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് വിദ്യാർഥികൾക്ക് പിഴ കൂടാതെ 26 വരെയും 160 രൂപ പിഴയോടെ 28 വരെയും ഓൺലൈനായി അപേക്ഷിക്കാം.
ടൈംടേബിൾ
ഡിസംബർ 10ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് - പാർട്ട്-ടൈം ഉൾപ്പെടെ - 2007 അഡ്മിഷൻ മുതൽ) ജൂലായ് 2018 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ഹാൾടിക്കറ്റ്
26ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് നവംബർ 2018 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്/ഹിന്ദി/മ്യൂസിക്, എം.എസ് സി ബയോടെക്‌നോളജി/മൈക്രൊബയോളജി/മോളിക്യുലാർ ബയോളജി/ എൻവയോൺമെന്റൽ സയൻസ്, എം.ബി.എ, എം.എൽ.ഐ.എസ്.സി (സി.സി.എസ്.എസ് - റഗുലർ/സപ്ലിമെന്ററി - നവംബർ 2018) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 3ഉം എം.എ മ്യൂസിക് പ്രോഗ്രാമിന്റെ അവസാന തീയതി ഡിസംബർ 4ഉം ആണ്.