തലശ്ശേരി: പൊതുശൗച്യാലയത്തിൽ തൂക്കിയിട്ട അടിവസ്ത്രം പോലും മോഷണം പോകുമെന്ന് പറഞ്ഞാൽ ആരും വിശ്വസിച്ചേക്കില്ല.തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ പണം കൊടുത്തുപയോഗിക്കുന്ന ശൗച്യാലയത്തിൽ വച്ച് തമിഴ് നാട്ടുകാരനും അയ്യപ്പൻതോടിനടുത്ത് താമസക്കാരനുമായ കണ്ണൻ പറയും.സത്യമാണിതെന്ന്.
സംഭവം ഇങ്ങനെ. ഭാര്യ മരിച്ചതിനാൽ നാട്ടിൽ പോയി അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച ശേഷം അവരുടെ ഓർമ്മക്കായി കൊണ്ടുനടക്കുന്ന വളയും മോതിരവും അടിവസ്ത്രത്തിലെ കീശയിൽ വച്ചാണ് കണ്ണൻ തലശ്ശേരിയിൽ ട്രെയിനിറങ്ങി പുതിയബസ് സ്റ്റാൻഡിലെത്തിയത്. . കൂത്തുപറമ്പിലേക്ക് പോകേണ്ടതായിരുന്നു. പ്രാഥമികകാര്യത്തിന് ശൗച്യാലയത്തിൽ എത്തിയപ്പോൾ പുറത്ത് ചുമരിലെ ആണിയിൽ അടിവസ്ത്രം കൊളുത്തിയിടുകയായിരുന്നു. പുറത്തെത്തി നോക്കിയപ്പോൾ സ്വർണം അടങ്ങിയ അടിവസ്ത്രമിരുന്നിടം ശൂന്യം. വിവരമറിഞ്ഞ് എത്തിയ പൊലിസ് അരിച്ചുപെറുക്കി അന്വേഷിച്ചിട്ടും കണ്ണന് സ്വർണവും അടിവസ്ത്രവുമില്ലാതെ സ്ഥലം വിടേണ്ടിവന്നു.
എരഞ്ഞോളി പഞ്ചായത്തിൽ ഇന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനം
തലശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമ പദ്ധതി ഉദ് ഘാടനം ജനസൗഹൃദ കാര്യക്ഷമത പഞ്ചായത്ത് പ്രഖ്യാപനം. മൊബൈൽ ആപ്ലിക്കേഷൻ സമർപ്പണവും ഇന്ന് ഉച്ച രണ്ടിന് വടക്കുംമ്പാട് കുറപ്പാടി സ്‌കൂൾ പരിസരത്ത് കൃഷി വകുപ്പ് മന്ത്രി. സുനിൽ കുമാർ. മണ്ഡലം എം.എൽ.എ എ.എൻ.ഷംസിർ ചേർന്ന് നിർവ്വഹിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു' എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ. വൈസ് പ്രസിഡന്റ് ഫസീല ഫറൂഖ് .സി .വി .സി .വി. സൂരജ്.കണ്ട്യൻഷിബ .സി ക്രട്ടറി .കെ .എം മാത്യൂ കൃഷി ഓഫിസർ എം.കെ.ലീന എന്നിവരും പങ്കെടുത്തു.