കല്യാശ്ശേരി: കല്യാശ്ശേരി കണ്ടംചിറ കുളത്തിന് സമീപത്തെ പയ്യൻ കണ്ടംചിറക്കൽ ആതിര (19) നിര്യാതയായി. കണ്ടംന്തള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ മാണിക്കോത്ത് ബാലകൃഷ്ണന്റെയും പി.കെ. ഗീതയുടെയും മകളാണ്. കല്യാശ്ശേരി മോഡൽ പോളിയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. സഹോദരൻ ജിഷ്ണു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.