തൃക്കരിപ്പൂർ: മാണിയാട്ട് കോറസ് കലാസമിതിയുടെ എൻ.എൻ.പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു. വിശിഷ്ടാതിഥികളെ തുറന്ന വാഹനത്തിൽ ഘോഷയാത്രയായി നാടക വേദിയിലേക്ക് സ്വീകരിച്ചു.
സമാപന സമ്മേളനം സിനിമാതാരം ടോവിനോ തോമസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ എം.വി. കോമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ വിജയരാഘവൻ മുഖ്യാതിഥിയായി. സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള അവാർഡ് നേടിയ ഇന്ദ്രൻസ്, ആർട്ടിസ്റ്റ് സുജതൻ, പയ്യന്നൂർ മുരളി, ഡോ: വി.പി.പി. മുസ്തഫ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ടൊവിനോ തോമസ് മത്സരവിജയികൾക്ക് ട്രോഫികൾ നൽകി. ടി.വി. നന്ദകുമാർ, ടി.വി. ബാലൻ, മുൻ എം.എൽ.എ സി.കെ.പി. പത്മനാഭൻ, ടി.വി. ശ്രീധരൻ, മാധവൻ മണിയറ, ആർ. പ്രദീപ്കുമാർ, ഇ.കെ. രാജേഷ്, വി.വി. നാരായണൻ, ടി. ചന്ദ്രൻ, സി. സുരേശൻ, കെ. സഹജൻ, ടി.വി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. രാജ് മോഹനൻ നീലേശ്വരം നാടകങ്ങളെ വിലയിരുത്തി സംസാരിച്ചു.
ചെങ്ങന്നൂരിലെ പാണ്ടനാട് കോളനിയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മാണിയാട്ടെ യുവാക്കളെ ചടങ്ങിൽ ആദരിച്ചു.