pinarayi-vijayan-
pinarayi vijayan

കണ്ണൂർ: ന്യൂനപക്ഷ സാംസ്‌കാരിക സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വനിതാ കൺവെൻഷനിലെ സ്വാഗതഗാനം മുഖ്യമന്ത്രി പിണറായി വിജയനുള്ള വാഴ്ത്തുപാട്ടായി. ഇന്നലെ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ തലശ്ശേരി നഗരസഭാ വൈസ്‌ചെയർപേഴ്‌സൺ നജ്മ ഹാഷിം ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഗാനാലാപനമാണ് വാഴ്ത്തുപാട്ടായി മാറിയത്.

ലോകമാകെ കീർത്തിയേകും പിണറായി വിജയൻ എന്നും പാരിജാതപ്പൂവുപോലെ പരിമളം പരുത്തും കേരളമുഖ്യൻ പിണറായി വിജയൻ എന്നും ഗാനത്തിൽ വർണിക്കുന്നു. കേരളത്തിലെ വർഗീയശക്തികളെയും പ്രളയത്തെയും അതിജീവിച്ച പിണറായി വിജയൻ ലോകമാകെ കീർത്തി പരത്തുന്ന നേതാവാണ് എന്നും ഗാനത്തിലുണ്ട്.

സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും വേദിയിലുണ്ടായിരുന്നു. നേരത്തേ 'ചെഞ്ചോരപ്പൊൻ കതിരല്ലോ..നാടിൻ നെടുനായകനല്ലോ ചെമ്മണ്ണിൻ മാനം കാക്കും ധീരസഖാവ് പി. ജയരാജൻ' എന്ന സംഗീതശില്പത്തിലെ പ്രശംസാവചനങ്ങൾ ജയരാജനെതിരെ വിമശനമുയർത്തിയിരുന്നു.