കണ്ണൂർ: സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കാര്യക്ഷമമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഡിജിറ്റൽ ഫയൽ സിസ്റ്റം തന്റെ കാലത്ത് ആരംഭിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമാണെന്ന് വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. എല്ലാ കാമ്പസുകളും ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചതോടെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തും കാമ്പസുകളിലും വേഗത്തിൽ ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കാനായെന്നും അദ്ദഹം പറഞ്ഞു. വൈസ് ചാൻസലറായി ചുമതലയേറ്റതിന്റെ ന് ഒരു വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

72 അധ്യാപക തസ്തികകളുടെ അനിവാര്യത സർക്കാരിന്റെ പരിഗണനയിലെത്തിക്കാനായി.

2019 ജനുവരിയോടെ ബയോമെട്രിക് അറ്റൻഡൻസ് ഡാറ്റയും ശമ്പള സോഫ്റ്റ് വേറും തമ്മിൽ ലിങ്ക് ചെയ്യാൻ തീരുമാനമായി.ആശയവിനിമയത്തിനായി ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ ഉദ്യോഗസ്ഥർക്കും സെക്ഷനുകളിലും ഔദ്യോഗിക മെയിൽ അഡ്രസ് (ജി സ്യൂട്ട്) നൽകിയതായും വി.സി പറഞ്ഞു.