k-surendran

കണ്ണൂർ: തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിനെ കൊലപ്പെടുത്തിയ കേസിൽ ആർ. എസ്. എസ് പ്രവർത്തകനെ ചോദ്യം ചെയ്ത ഡിവൈ. എസ്.പിമാരെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

കൊട്ടാരക്കര സബ് ജയിലിൽ നിന്ന് സുരേന്ദ്രനെ ഇന്നലെ രാത്രിയോടെ കോഴിക്കോട് സബ് ജയിലിലെത്തിച്ചു. ആർ. എസ്. എസ് പ്രവർത്തകൻ സുഭീഷിനെ ചോദ്യം ചെയ്ത കണ്ണൂർ ടൗൺ ഡിവൈ. എസ്. പി പി. പി. സദാനന്ദനെയും തലശേരി മുൻ ഡിവൈ.എസ്. പി പ്രിൻസ് എബ്രഹാമിനെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കിയാണ് കണ്ണൂരിലേക്കു കൊണ്ടുവന്നത്.