bjp-march

കാസർകോട് : ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പങ്കെടുത്ത കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തി.

200 മീ​റ്റർ അകലെ ഡിവൈ.എസ്. പി. ഹരിചന്ദ്ര നായിക്കിന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തുംതള്ളുമുണ്ടായി. കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സീതാംഗോളി പെർള ബാഡൂർ വഴിയാണ് മുഖ്യമന്ത്റിയുടെ യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് കന്യപ്പാടി ഏൽക്കാന വഴിയാണ് ഉക്കിനടുക്കയിലെ ശിലാസ്ഥാപന ചടങ്ങിനെത്തിച്ചത്. പ്രധാന കവാടം വഴി പോകേണ്ട മുഖ്യമന്ത്റിയെ മ​റ്റൊരുവഴിയിലൂടെയാണ് പരിപാടി സ്ഥലത്ത് എത്തിച്ചത്

മാർച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായക് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദറൈ അദ്ധ്യക്ഷത വഹിച്ചു.