കണ്ണൂർ: രണ്ട് ദിവസങ്ങളിലായി കണ്ണൂരിൽ നടന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ മികച്ച മുന്നേറ്റത്തോടെ മലപ്പുറം ജില്ല വിജയകിരീടം ചൂടി. ഇന്നലെ മേള സമാപിച്ചതോടെ പ്രവൃത്തി പരിചയമേളയിൽ 29509 മാർക്കാണ് മലപ്പുറം ജില്ലയ്ക്ക്.
കോഴിക്കോട്-29393, കണ്ണൂർ-29244, തൃശൂർ-29016, പാലക്കാട്-28686 എന്നിങ്ങനെ നേടി പിന്നാലെയെത്തി. ഐ.ടി മേളയിൽ മലപ്പുറം-136, കോഴിക്കോട്-117, വയനാട്-102, കോട്ടയം-98, എറണാകുളം-97 പോയിന്റുകൾ നേടി.
കഴിഞ്ഞ ദിവസം നടന്ന ശാസ്ത്ര മേളകളിൽ മലപ്പുറം-124, തൃശൂർ- 118, കണ്ണൂർ-117, കോഴിക്കോട്-111, കൊല്ലം-111 എന്നിങ്ങനെ പോയിന്റുകൾ നേടി. ഗണിതമേളയിൽ കോഴിക്കോട്-226, കണ്ണൂർ-211, മലപ്പുറം-200, എറണാകുളം-196, കാസർകോട്-191 എന്നിങ്ങനെയാണ് പോയിന്റുകൾ. സാമൂഹ്യ ശാസ്ത്രമേളയിൽ മലപ്പുറം-129, തൃശൂർ-128, കോഴിക്കോട്-119, എറണാകുളം-119, കണ്ണൂർ-117 എന്നിങ്ങനെയും നേടി.
പതിവ് മേളകളെ അപേക്ഷിച്ച് വലിയ ചലനമൊന്നും സൃഷ്ടിക്കാതെയാണ് കണ്ണൂരിൽ മേള സമാപിച്ചത്.