പയ്യന്നൂർ: കണ്ടോത്ത് മുണ്ടവളപ്പിലെ റിട്ട. തഹസിൽദാർ കെ. വേണു (67) നിര്യാതനായി. കെ. ജി. ഒ. എ സംസ്ഥാന കൗൺസിൽ അംഗം, എൻ. ജി. ഒ. യൂനിയൻ ജില്ലാ പ്രസിഡണ്ട്, സി. പി. എം വെള്ളൂർ സൗത്ത് ലോക്കൽ കമ്മറ്റി അംഗം, കർഷകസംഘം വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പയ്യന്നൂർ നാഷണൽ കോളേജ് ഡയരക്ടറും എതിർദിശ മാസിക മാനേജറുമാണ്. സ്വാതന്ത്ര്യ സമര സേനാനി പരേതനായ ചിരുകണ്ഠൻ മാസ്റ്ററുടെയും പരേതയായ നാരായണിയുടെയും മകനാണ്. ഭാര്യ: ശാന്ത (മണിയറ എൽ. പി. സ്കൂൾ അധ്യാപിക). മക്കൾ: ശബ്ന (ഏമ്പേറ്റ്),സലിന (രാമന്തളി). മരുമക്കൾ: രൂപേഷ് (മസ്ക്കറ്റ് ), മനുമാധവൻ (ബാംഗ്ളുരു). സഹോദരങ്ങൾ: ദിവാകരൻ (റിട്ട കെ.എസ്.സി.ബി അടുത്തില), ഗോപി (അടുത്തില), രവി (മുൻ എം.ഡി പരിയാരം മെഡിക്കൽ കോളേജ്), ലത (റിട്ട ടീച്ചർ ഇരിണാവ് ), രമ (ഹെൽത്ത് ഇൻസ്പെക്ടർ അഴീക്കോട് ), ഗീത (വെള്ളൂർ), ജയശ്രീ (കാലിക്കടവ് ), പരേതനായ ജയരാജൻ മാസ്റ്റർ. സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് കണ്ടോത്ത് പയ്യഞ്ചാൽ ശ്മശാനത്തിൽ.