ഇരിട്ടി : ഫുട്ബോൾ കളി കാണുന്നതിനിടെയുണ്ടായ അക്രമത്തിൽ രണ്ട് ബി. ജെ .പി പ്രവർത്തകർക്ക് പരിക്കേറ്റു. തന്തോട് അളപ്രയിലെ കൊയിലേരി വീട്ടിൽ പി. അജിത്ത്, കടുമ്പേരി ചിക്കു എന്ന അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ആയിരുന്നു അക്രമം. ന്തോട് വയലിൽ നടക്കുന്ന ഫുട്‌ബോൾ കളികാണുന്നതിനിടെ ബവിജേഷ് , റജിൻലാൽ , ആർ . അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സി പി എം സംഘം ആക്രമിക്കുകയായിരുന്നു എന്ന് പരിക്കേറ്റവർ പറഞ്ഞു. ഇത് സംബന്ധിച്ച് ഇരിട്ടി പോലീസിൽ പരാതി നൽകി. വനം വകുപ്പ് ഒരു മാസം മുൻപ് വീട്ടിൽ നിന്നും കാട്ടിറച്ചി പിടിച്ചതുമായി ബന്ധപ്പെട്ടു ബവിജീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയമാണ് ബി ജെ പി പ്രവർത്തകരെ അക്രമിക്കുന്നതിന് കാരണമായതെന്നാണ് വിവരം.

സോളാർ ഓൺലൈൻ രജിസ്ട്രേഷൻ

ഇരിട്ടി : യുവമോർച്ച കീഴൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കെ എസ് ഇ ബി സോളാർ (സോളാർ ) പദ്ധതി ഓൺലൈൻ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. കീഴൂർ നിവേദിതാ വിദ്യാലയത്തിൽ നടന്ന ക്യാമ്പ് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജേഷ് നടുവനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രിജേഷ് അളോറ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.രഘു , ബിജെപി ഇരിട്ടി ഏറിയ പ്രസിഡന്റ് ജയപ്രകാശ് കീഴൂർ , ശ്യാം സുന്ദർ, പി. രാജേഷ് എന്നിവർ സംസാരിച്ചു.

നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം

ഫണ്ട് ഉദ്ഘാടനം

പയ്യന്നൂർ ശ്രീ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രം പ്രതിഷ്ഠാദിനമഹോൽസവം ഫണ്ട് ഉദ്ഘാടനം ആഘോഷകമ്മിറ്റി ചെയർമാൻ സദനം നാരായണപൊതുവാൾ എച്ച് എൽ ഹരിഹര അയ്യരിൽ നിന്ന് ഏറ്റുവാങ്ങ നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ചന്ദ്രമോഹൻ, ജനറൽ കൺവീനർ രജീഷ് കണ്ണോത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.വി.ഹരി,വൈസ് ചെയർമാൻ സദാശിവൻ, ട്രസ്റ്റിമാരായ അപ്പുക്കുട്ടൻ, ജയരാജ് നമ്പ്യാർ, ശങ്കരനാരായണൻ തിരുമുമ്പ് എന്നിവർ പങ്കെടുത്തു. ജനുവരി 25,26,27 തീയതികളിലാണ് മഹോത്സവം.