പാനൂർ:വള്ള്യായി നടമ്മൽ ഭാഗത്ത് ഇന്നലെ രാത്രി ഒൻപതരയോടെ ശക്തമായ ബോംബ് സ്ഫോടനം.പൂളാണ്ടി മുക്ക് മുതൽ നടമ്മൽ സമദർശിനി വായനശാല വരെ ഇലക്ട്രിക് പോസ്റ്റുകളിലും റോഡിലും സി.പി.എം,​ബി.ജെ.പി പാർട്ടികളുടെ പ്രചരണസാമഗ്രികൾ പതിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ അസ്വാരസ്യം നിലനിൽക്കെയാണ് സ്ഫോടനമുണ്ടായത്. മേഖലയിൽ കുറച്ചുദിവസങ്ങളിലായി സംഘർഷസാദ്ധ്യത നിലനിൽക്കുന്നുണ്ട്.പൊലീസ് വേണ്ട വിധത്തിൽ ഇടപെടൽ നടത്തുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.