ചീമേനി: പ്രളയാനന്തരം നവകേരള നിർമ്മിതിക്കായി സർക്കാർ നടത്തുന്ന പ്രയത്നത്തിന് അധ്യാപകർ മുൻകൈ എടുക്കണമെന്നും ശബരിമലയിലെ ആചാരവിശ്വാസങ്ങളുടെ പേരിൽ ജനങ്ങളിൽ വർഗ്ഗീയ ഭിന്നിപ്പുണ്ടാക്കുന്നതിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിന് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുന്നണി പോരാളികളാവാൻ അധ്യാപകർക്ക് കഴിയണമെന്നും മന്ത്രി എം.എം. മണി പറഞ്ഞു.
ചീമേനി ജി.എച്ച്.എസ്.എസിൽ നടന്ന കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ലാസമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു മന്ത്രി.
കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എ. പവിത്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് സി.വി.രവിന്ദ്രൻ അധ്യക്ഷനായി. ജില്ലാ എക്സി. അംഗം വി.കെ.ബാലാമണി സംഘടനാ റിപ്പോർട്ടും പി മാധവൻ പ്രവർത്തന റിപ്പോർട്ടും കെ.വി.രാമചന്ദ്രൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സമിതിയംഗം സി.എം. മീനാകുമാരി, ജില്ലാ പ്രസിഡന്റ് കെ. മോഹനൻ, എ.ആർ വിജയകുമാർ, പി. രവീന്ദ്രൻ, എം.ഇ. ചന്ദ്രാംഗദൻ, പി. ബാബുരാജ്, ടി.കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സി.വി. രവീന്ദ്രൻ (പ്രസിഡന്റ്), പി. മാധവൻ (സെക്രട്ടറി), കെ.വി. രാമചന്ദ്രൻ (ട്രഷറർ), കെ.വി. പത്മനാഭൻ, പി.കെ. സരോജിനി, കെ.വി. പ്രകാശൻ (വൈസ് പ്രസിഡന്റ്), കെ.എം. ഈശ്വരൻ, കെ. ശോഭ, പി.വി. ഉണ്ണികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി).