ബി.ടെക് പരീക്ഷ
എട്ടാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി - 2007 അഡ്മിഷൻ മുതൽ - പാർട്ട്-ടൈം ഉൾപ്പെടെ - ഒക്‌ടോബർ 2018) ഡിഗ്രി പരീക്ഷ ഡിസംബർ 17ന് ആരംഭിക്കും. ഓൺലൈൻ അപേക്ഷകൾ പിഴ കൂടാതെ 3 വരെയും 160 രൂപ പിഴയോടെ 4 വരെയും സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ചെലാനും 7നകം സർവകലാശാലയിൽ എത്തിക്കണം.
എൽ എൽ.എം പരീക്ഷ
ഒന്നാം സെമസ്റ്റർ എൽ എൽ.എം (റഗുലർ മാത്രം - നവംബർ 2018) ഡിഗ്രി പരീക്ഷ ഡിസംബർ 10ന് ആരംഭിക്കും. ഓൺലൈൻ അപേക്ഷകൾ പിഴ കൂടാതെ 27 മുതൽ 30 വരെയും 160 രൂപ പിഴയോടെ ഡിസംബർ 1 വരെയും സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ചെലാനും ഡിസംബർ 3നകം സർവകലാശാലയിൽ എത്തിക്കണം. എ.പി.സി 4 വരെ അപ്-ലോഡ് ചെയ്യാം.