നീലേശ്വരം: പ്രശസ്ത ചിത്രകാരനും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന നീലേശ്വരം വള്ളിക്കുന്ന് മോണാലിസയിലെ ആർട്ടിസ്റ്റ് കെ.കെ.മോഹൻകുമാർ (76) നിര്യാതനായി. നീലേശ്വരം ശ്രീകൃഷ്ണൻകുട്ടി മെമ്മോറിയൽ ആർട് ഗാലറി ഡയരക്ടറാണ്.
മോഹൻകുമാറിന്റെ പ്രത്യേക ശൈലിയിലുള്ള പെയിന്റിംഗുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പൊതു സ്ഥാപനങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. മുംബയ്, കൊൽക്കത്ത, ഡൽഹി, ചെന്നൈ നഗരങ്ങൾക്കു പുറമെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും മോഹൻ കുമാർ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അപൂർവങ്ങളായ സ്റ്റാമ്പ്,നാണയ, പുരാവസ്തു ശേഖരത്തിന് ഉടമയാണ്.
അച്ഛൻ: ആർടിസ്റ്റ് പരേതനായ കൃഷ്ണൻകുട്ടി. അമ്മ: പരേതയായ ജാനകി. ഭാര്യ: പി.ശശികല. മക്കൾ: മോണാലിസ, വീനസ്, മിനർവ, ഡയാന. മരുമക്കൾ: പ്രവീൺ (അധ്യാപകൻ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, എളയാവൂർ, കണ്ണൂർ), പ്രശാന്ത്(മുംബൈ), ജഗദീഷ് (കണ്ണൂർ), രാജീവ് (അധ്യാപകൻ, തെക്കിൽ പറമ്പ ഗവ.യു.പി.സ്കൂൾ). സഹോദരങ്ങൾ: ജവഹർ, ജയശ്രീ, ബാബു, ജയൻ, പരേതനായ ജസ്വന്ത്.