കാഞ്ഞങ്ങാട്: ജില്ല മെഡിക്കൽ ഓഫീസ് ജീവനക്കാരൻ ആവിയിലെ രാജേഷ് (40) നിര്യാതനായി. കൃഷ്ണൻ - തമ്പായി ദമ്പതികളുടെ മകനാണ്. കാഞ്ഞങ്ങാട് നിത്യാനന്ദ സേവാസമിതിയുടെ സജീവ പ്രവർത്തകനായിരുന്ന രാജേഷ് സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ മുൻനിര പ്രവർത്തകനായിരുന്നു. ഭാര്യ: ജസ്ന കാര്യങ്കോട് (അധ്യാപിക ). മകൾ: വേദിക ( വിദ്യാർഥി). സഹോദരൻ: രതീഷ് (സിവിൽ പൊലീസ് ഓഫീസർ കുമ്പള)