കാഞ്ഞങ്ങാട്: ഒടുവിൽ അലാമിപ്പള്ളി ബസ് സ്റ്റാൻഡ് കെട്ടിട നിർമ്മാണം കാൽനൂറ്റാണ്ടിനു ശേഷം പൂർത്തിയായതോടെ കഴിഞ്ഞ 18 വർഷമായി ജനകീയ സമിതി നടത്തിവന്നിരുന്ന പയംകുറ്റിക്ക് സമാപനം കുറിച്ച് നാളെ മുത്തപ്പൻ തെയ്യം കെട്ടിയാടും.
അലാമിപ്പള്ളിയിൽ ബസ് സ്റ്റാൻഡ് എന്ന ആവശ്യം അംഗീകരിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം അനിശ്ചിതത്വത്തിലായതോടെയാണ് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ച് കർമ്മദോഷം പരിഹരിച്ച് ബസ് സ്റ്റാൻഡ് നിർമ്മാണം വിഘ്നങ്ങളില്ലാതെ നടപ്പിലാക്കാനായി മുത്തപ്പ പ്രസാദത്തിനായി പയംകുറ്റി നടത്തിവന്നത്. എന്നാലിപ്പോൾ ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് സജ്ജമാകുകയും ഉദ്ഘാടന കർമ്മം വൻ വിജയമാക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിക്കുകയും ചെയ്തതോടെയാണ് പയംകുറ്റി അവസാനിപ്പിക്കാൻ ജനകീയ കമ്മിറ്റി തീരുമാനിച്ചത്