ഇ​​​രി​​​ട്ടി​​​:​​​ ​​​ഇ​​​രി​​​ട്ടി​യി​ൽ​​​ ​​​പേ​​​പ്പ​​​ട്ടി​​​യു​​​ടെ​​​ ​​​ആ​​​ക്ര​​​മ​​​ണം​ ​രൂ​ക്ഷ​മാ​കു​ന്നു.​ ​ഇ​ന്ന​ലെ​​​ ​ന​ഗ​ര​ത്തി​ൽ​ ​നി​ന്നും​ ​​​ക​​​ടി​​​യേ​​​റ്റ​ ​ര​ണ്ടു​​​പേ​​​രെ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.​​​ ​പാ​​​യം​​​ ​​​മാ​​​ങ്ങോ​​​ട് ​​​സ്വ​​​ദേ​​​ശി​​​ ​​​അ​​​ടി​​​യാ​​​പ്പു​​​റം​​​ ​​​കു​​​ഞ്ഞ​​​മ്പു​​​(70​​​​​),​​​ ​​​ഉ​​​ളി​​​ക്ക​ൽ​​​ ​​​തേ​​​ർ​​​മ​​​ല​​​ ​​​സ്വ​​​ദേ​​​ശി​​​ ​​​തെ​​​റ്റ​​​ത്ത് ​​​മ​​​നോ​​​ഹ​​​ര​​​ൻ​​​ ​​​(45​​​)​​​ ​​​എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ​​​ക​​​ടി​​​യേ​​​റ്റ​​​ത്.​​​ ​​​ഇ​​​വ​​​രെ​​​ ​​​ഇ​​​രി​​​ട്ടി​​​ ​​​താ​​​ലൂ​​​ക്ക് ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ ​​​പ്രാ​​​ഥ​​​മി​​​ക​​​ ​​​ചി​​​കി​​​ത്സ​​​ക്ക് ​​​ശേ​​​ഷം​​​ ​​​ത​​​ല​​​ശ്ശേ​​​രി​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.​ ​
തി​​​ങ്ക​​​ളാ​​​ഴ്ച​​​ ​​​പു​​​ല​​​ർ​​​ച്ചെ​​​ 5​​.40​​​നാ​​​യി​​​രു​​​ന്നു​​​ ​​​സം​​​ഭ​​​വം. മ​​​ക​​​നെ​​​ ​​​ബ​​​സ്​​ ​​​ക​​​യ​​​റ്റാ​നെ​​​ത്തി​​​യ​​​ ​കു​​​ഞ്ഞ​​​മ്പു​​​ ​​​പ​​​ഴ​​​യ​​​ ​​​ബ​​​സ് ​​​സ്റ്റാ​​​ൻ​​​ഡി​​​ലെ​​​ ​​​ഹോ​​​ട്ട​​​ലി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ചാ​​​യ​​​ക​​​ഴി​​​ച്ചു​​​ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു​ ​പേ​​​പ്പ​​​ട്ടി​​​ ​​​ആ​​​ക്ര​​​മി​​​ച്ച​ത്.​​​ ​​​കാ​​​ലി​​​ൽ​​​ ​​​ക​​​ടി​​​യേ​​​റ്റ​ ​​​കു​​​ഞ്ഞ​​​മ്പു​​​ ​നി​​​ല​​​വി​​​ളി​​​ച്ച​​​ ​തോ​ടെ​​​ ​​​ഓ​​​ടി​​​യ​​​ ​​​നാ​​​യ​​​ ​​​സ്വ​​​കാ​​​ര്യ​​​ ​​​ബ​​​സി​​​ലെ​​​ ​​​ക്ലീ​​​ന​​​റാ​​​യ​​​ ​​​മ​​​നോ​​​ഹ​​​ര​​​നെ​​​യും​​​ ​​​ക​​​ടി​​​ച്ചു​​​ ​​​പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച​​​ ​​​ശേ​​​ഷം​​​ ​​​പ​​​ഴ​​​യ​​​ ​​​പാ​​​ലം​​​ ​​​ഭാ​​​ഗ​​​ത്തേ​​​ക്ക് ​​​ഓ​​​ടി​​​പ്പോ​​​യി.​​​ ​​​ര​​​ണ്ടു​​​പേ​​​ർ​​​ക്കും​​​ ​​​കാ​​​ലി​​​ലാ​​​ണ് ​​​ക​​​ടി​​​യേ​​​റ്റ​​​ത്. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ യാത്രചെയ്യുന്ന അമ്മയെയും മകനെയും നായ ആക്രമിച്ചിരുന്നു.