കാസർകോട്: രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂന്നു ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ മദ്രസ അദ്ധ്യാപകൻ തിരൂർ തുരുത്തിപ്പറമ്പിലെ നസീബ് മൗലവി (37) കുറ്റക്കാരനാണെന്ന് അഡിഷണൽ സെഷൻസ് ജഡ്‌ജ് (ഒന്ന്) പി.എസ്. ശശികുമാർ കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. ചിറ്റാരിക്കാൽ സ്‌റ്റേഷൻ പരിധിയിലെ മദ്രസ വിദ്യാർത്ഥികളാണ് മൂന്നു കുട്ടികളും. 2011 ഏപ്രിൽ 30ന് മുമ്പ് പല ദിവസങ്ങളിലായി പ്രതി ഇവരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടികളുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ ചിറ്റാരിക്കാൽ എസ് ഐ യായിരുന്ന ഹരീഷ് ഷെട്ടിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.