കണ്ണൂർ: ശബരിമല സന്നിധിയിൽ സമാധാനമായി നാമജപം നടത്തിയവരെ പോലും വേട്ടയാടാൻ പിണറായിക്ക് മടിയുണ്ടായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. കെ. സുരേന്ദ്രനെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഞങ്ങൾ അയ്യപ്പഭക്തരാണെന്ന് പറഞ്ഞ പൊലീസുകാരെ മാറ്റിയാണ് പിണറായി യതീഷ് ചന്ദ്രയെ നിയമിച്ചതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ബി.ജെ.പി നേതാക്കളായ പി. സത്യപ്രകാശ്, കെ. രഞ്ചിത്ത്, ആർ.കെ. ഗിരിധർ, കെ.കെ. വിനോദ് കുമാർ, ഭാഗ്യശീലൻ ചാലാട് , കെ.ജി. ബാബു എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ഡിവൈ. എസ്.പി പി. പി. സദാനന്ദന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സംഘം എസ്.പി ഓഫീസിന് മുന്നിൽ വച്ച് മാർച്ച് തടഞ്ഞു.