തലശ്ശേരി: വീടിന്റെ ഗ്രിൽ തുറന്ന് 60 പവനും 55,000 രൂപയും കവർന്നു. ചേറ്റംകുന്നിലെ ടി. ഗഫൂറിന്റെ 'ഹസീന മൻസിൽ' എന്ന വീടിന്റെ ഗ്രിൽ തകർത്താണ് അലമാരയിൽ സൂക്ഷിച്ചിരുന്ന അറുപത് പവൻ ആഭരണങ്ങളും 55,000 രൂപയും കവർന്നത്. വിദേശത്ത് ബിസിനസുകാരനായ ഗഫൂറും കുടുംബവും കണ്ണൂരിലെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട് തുറന്ന് കിടക്കുന്നതായി അയൽ വീട്ടുകാരാണ് ഗഫൂറിനെ അറിയിച്ചത്.
വീടിന്റെ ജനലും ഗ്രിലും തകർത്തിട്ടുണ്ട്. സംഭവമറിഞ്ഞ് തലശ്ശേരി സി.ഐ എം.പി. ആസാദ്, എസ്.ഐ അനിൽ കുമാർ
തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. തുടർന്ന് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
കവർച്ചാ കേസുകളിൽ പ്രതികളായി കോടതികളിൽ നിന്നും ജാമ്യം ലഭിച്ച മുൻ കുറ്റവാളികളെക്കുറിച്ചും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.