പയ്യന്നൂർ:വെള്ളൂർ പുതിയങ്കാവിലെ റിട്ട. എ.ഇ.ഒയും എഴുത്തുകാരനുമായ കെ.ടി.എൻ. സുകുമാരൻ നമ്പ്യാർ (90) നിര്യാതനായി. അദ്ധ്യാപകനും സംസ്കൃതം ഇംഗ്ലീഷ് ഭാഷകളിൽ പണ്ഡിതനുമായ സുകുമാരൻ നമ്പ്യാർക്ക് 2012 ൽ സർക്കാറിന്റെ ഗുരുപൂജ അവാർഡ് ലഭിച്ചിരുന്നു.
വെള്ളൂർ ജവഹർ വായനശാല, കാറമേൽ കമ്മ്യൂണിറ്റി ഹാൾ എന്നിവയുടെ ആദ്യകാല സംഘാടകനായിരുന്നു.
കരിവെള്ളൂർ ഏ.വി.സ്മാരക ഗവ.ഹൈസ്കൂളിലെ പ്രഥമ ഏക, പ്രധാന അദ്ധ്യാപകനായിരുന്നു.ചിലമ്പൊലി, സുപ്രഭാതം, കടാങ്കോട്ട് മാക്കം, ഏകാകി, മൃദംഗ ശൈലേശ്വരി സ്തോത്ര വല്ലരി, മൂകാംബിക ക്ഷേത്ര മാഹാത്മ്യം, വീര ജവാൻ (ഏകാങ്കം), പുളിന്ദി മോക്ഷം (നൃത്ത നാടകം ), ദശാവതാര കഥകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഭാര്യ: പരേതയായ പോത്തേര പത്മിനി അമ്മ.
മക്കൾ: മനോമോഹനൻ (കൊച്ചിൻ ഷിപ്പ് യാഡ് ) ,ശോഭന(കാങ്കോൽ), സുഷമ (ബറോഡ ), രാജേഷ് കുമാർ (ബറോഡ )
മരുമക്കൾ: നിർമല (കുഞ്ഞിമംഗലം), ബാലകൃഷ്ണൻ (കാങ്കോൽ) ഹമലത (കണ്ണാടിപ്പറമ്പ). പരേതനായ മുരളീധരൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ നമ്പ്യാർ (എറണാകുളം), ജനാർദ്ദനൻ നമ്പ്യാർ (തളിപ്പറമ്പ), സൗമിനി (നീലേശ്വരം), തങ്കം ( മാഹി), നാരായണൻ (ബറോഡ), ജ്യോതി (രാജസ്ഥാൻ), പരേതരായ ബാലചന്ദ്രൻ നമ്പ്യാർ, ശ്രീദേവി, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വെള്ളൂർ ശ്മശാനത്തിൽ.