പഴയങ്ങാടി: ഒരു വർഷത്തോളമായി കാണാതായ ചേലേരി പുളിയംകോട് കല്ല്യാട്ട് ഹൗസിൽ മനോജ് കുമാറിനെയാണ് (38)കണ്ണപുരം പൊലീസ് ഗോവയിലെ റായ് ബന്ദറിൽ നിന്നും കണ്ടെത്തിയത്.ചെറുകുന്ന് കോൺവെന്റ് റോഡിൽ വാടക കോട്ടേഴ്‌സിൽ താമസിച്ചു വരികെ കഴിഞ്ഞ ഡിസംബറിൽ ഭാര്യ ദിവ്യയുടെ പരാതി പ്രകാരം അന്വേഷിച്ചു വരികയായിരുന്നു കണ്ണൂർ ജെ .എഫ് .സി. എം മജിസ്‌ട്രേട് കോടതിയിൽ ഹാജരാക്കിയ മനോജ് കുമാർ പിന്നീട് കുടുംബത്തോടൊപ്പം പോയി.കണ്ണപുരം സ്റ്റേഷൻ എസ്. എച്ച് .ഒ മഹേഷ് കെ നായർ, എ .എസ്. ഐ മാരായ അബൂബക്കർ സിദിഖ്, വി. വി .മനോജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.