കണ്ണൂർ: ഭാരത് ധർമ്മജനസേന (ബി.ഡി.ജെ.എസ്)​ നേതൃത്വ പഠന ക്യാമ്പ് നാളെ രാവിലെ 10 ന് കണ്ണൂർ ചേമ്പർ ഹാളിൽ നട

ക്കും. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.പി. ദാസൻ അദ്ധ്യക്ഷത വഹിക്കും. ക്യാമ്പിന്റെ ഭാഗമായി കേരള രാഷ്ട്രീയവും ബി.ഡി.ജെ.എസും എന്ന വിഷയം അഡ്വ. സിനിൽ മുണ്ടപ്പള്ളിയും സാമൂഹ്യ നീതിയും ബി.ഡി.ജെ.എസും എന്ന വിഷയം എ.ബി. ജയപ്രകാശും അവതരിപ്പിക്കും.

ജില്ലാ വൈസ് പ്രസിഡന്റ് വി.ആ‌ർ.സുനിൽ കുമാർ,​ ജില്ലാ സെക്രട്ടറി കെ.വി.അജി എന്നിവർ പഠനക്ലാസ് സംബന്ധിച്ച പരിചയപ്പെടുത്തൽ നടത്തും . സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ്,​ പൈലി വാത്യാട്ട്,​ ടി.വി.ബാബു, ​രാജേഷ് നെടുമങ്ങാട്, ​ഗണേഷ് പാറക്കട്ട,​ കെ.കെ. നാരായണൻ,​ ജില്ലാ സെക്രട്ടറി ഇ.മനീഷ് തുടങ്ങിയവർ സംബന്ധിക്കും.