kannur

പരീക്ഷ
ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ നാനോ ടെക്‌നോളജി (റഗുലർ/സപ്ലിമെന്ററി - മാർച്ച് 2017) പരീക്ഷയ്‌ക്കുള്ള അപേക്ഷകൾ പിഴ കൂടാതെ ഡിസംബർ 1വരെയും 160 രൂപ പിഴയോടെ 3വരെയും സമർപ്പിക്കാം. അപേക്ഷയോടൊപ്പം എ.പി.സി, ചെല്ലാൻ എന്നിവ 5നകം സർവകലാശാലയിൽ എത്തിക്കണം.

ഹാൾടിക്കറ്റ്
ഡിസംബർ 5ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.കോം ഒക്‌ടോബർ 2018 (മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ (2013ഉം അതിന് മുമ്പുള്ള അഡ്മിഷൻ) ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ.

നവംബർ 30ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി/ ബോട്ടണി/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/സുവോളജി (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് 2014 അഡ്മിഷൻ മുതൽ ഒക്‌ടോബർ 2018) ഡിഗ്രി പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ.