ഇരിട്ടി: ആറളം ഏച്ചില്ലം മഹാവിഷ്ണു ക്ഷേത്രത്തിലെ പഞ്ചലോഹ ബലിബിംബം കവർച്ച ചെയ്ത കേസിൽ പ്രതി ആറളത്തെ മീത്തലെ വിനോദിനെ (36) മട്ടന്നൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നു വർഷം തടവിന് ശിക്ഷിച്ചു 2012 ജൂലായ് 12 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പഞ്ചലോഹ ബലിബിംബം വിനോദും മറ്റ് മൂന്ന് പേരും ചേർന്ന് മോഷ്ടിക്കുകയായിരുന്നു.

ഈ വിഗ്രഹം പിന്നീട് അന്നത്തെ ഇരിട്ടി സി.ഐ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വീരാജ് പേട്ടയിലെ കക്കുവ പുഴക്കരയിൽ കുഴിച്ചിട്ട സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു. വിനോദിന്റെ കൂടെ ഉണ്ടായിരുന്ന തൃശൂർ സ്വദേശി ഷംസുദീൻ, കണ്ണാടിപറമ്പ്. സ്വദേശികളായ മധു,രവീന്ദ്രൻ എന്നിവർ വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അവരുടെ വിചാരണ മാറ്റി വച്ച് കോടതി കേസ് പരിഗണിക്കുകയായിരുന്ന.