മാഹി .രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ ഭഗ്‌ന മർമ്മ ചികിത്സയിൽ സെമിനാർ സംഘടിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ഡോ.ബി.എൽ.ശങ്കരൻനായർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അലി ഗുരുക്കൾ ,ശാഫി ആയുർവ്വേദ ഹോസ്പിറ്റലിലെ ഡോ. സൈഫുദീൻ ഗുരുക്കൾ , ഗവ.ആയുർവ്വേദ മെഡിക്കൽ ഒഫീസർ ഡോ. ജാസിർ അഹമ്മദ് തുടങ്ങിയ പ്രഗത്ഭ ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും പരിശീലനവും നൽകി. സെമിനാറിൽ കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്നുള്ള ക്ലിനിക്കൽ റിസേർച്ച് ഓഫിസർ ഡോ.പി.ആർ.രമേഷ്, സിനിയർ ഫിസിഷ്യൻ ഡോ.നിഷാന്ത് നാരായണൻ തുടങ്ങിയവർ 'പാലിയറ്റിവ് കേയർ ആയുർവ്വേദ രീതിയിൽ ' എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഹൗസ് സർജൻസ് അസോസിയേഷയന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ജലാലുദ്ദീൻ പറഞ്ഞു.
ആരാധന മഹോത്സവം സമാപനം
ഇന്ന് പ്രസാദ ഊട്ട്
പയ്യന്നൂർ: പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആരാധന മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് പ്രസാദ ഊട്ട് വിളമ്പും. ക്ഷേത്രത്തിൽ ഉച്ചപൂജ കഴിയുന്നതോടെ പ്രസാദ ഊട്ടിന് തുടക്കമാവും. ക്ഷേത്രം ഊട്ട്പുരയിൽ ആണ് പ്രസാദ ഊട്ട് തയ്യാറാക്കുക.കഴിഞ്ഞ അഞ്ച് വർഷമായി ആരാധന മഹോത്സവ വേളയിൽ ഉച്ച നേരത്ത് ഭക്തജനങ്ങൾക്ക് നൽകി വരുന്ന അന്നദാനവും പ്രസാദ ഊട്ടും ഒരുക്കുന്നത് കൊടക്കാട് നാരായണൻ നമ്പൂതിരിയുടെ നേതൃത്ത്വത്തിലുള്ള പാചക സംഘമാണ്.
പ്രസാദ ഊട്ടിന് ഇരുപത്തി അയ്യായിരം പേർക്കുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. കാളൻ, കൂട്ട് കറി, പച്ചടി, മാങ്ങ അച്ചാർ, പാൽപ്പായസം തുടങ്ങിയവയാണ് ചോറിനൊപ്പമുള്ള വിഭവങ്ങൾ.75 ക്വിന്റൽ അരി, 8 ക്വിന്റൽ ചേന, 10 ക്വിന്റൽ പച്ചക്കായ, 30 ക്വിന്റൽ വെള്ളരിക്ക, 15 ക്വിന്റൽ കുമ്പളങ്ങ,2000 ലിറ്റർ പാൽ, 1500 ലിറ്റർ തൈര്,7500 തേങ്ങ ,നാലര ക്വിന്റൽ ചെറുനാരങ്ങ എന്നിങ്ങനെയാണ് അന്നദാനത്തിനും പ്രസാദ ഊട്ടിനും ആവശ്യമായ സാധനങ്ങൾ.ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ട് സുഖമമായി വിളമ്പുന്നതിന് വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്ത് കൗണ്ടറുകൾ പ്രവർത്തിക്കും. ആഘോഷക്കമ്മിറ്റി ചെയർമാൻ എ വി മാധവപ്പൊതുവാളും ജനറൽ കൺവീനർ കെ ശിവകുമാറുമാണ് നേതൃത്വം നൽകുന്നത്. വൈകുന്നേരം 6 മണിക്ക് സമാപന സമ്മേളനം പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും. ഡിവൈ. എസ് .പി കെ. വി. വേണഗോപാൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് എസ് .എസ്. ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.
യാത്രയയപ്പ്
കൂത്തുപറമ്പ്:ഡിസംബർ 5 മുതൽ 9 മരെ സ്വിറ്റ്‌സർലാന്റിൽ നടക്കുന്ന സാംസ്‌ക്കാരികോത്സവത്തിൽ കഥകളി അവതരിപ്പിക്കാൻ പോകുന്ന കലാമണ്ഡലം മഹേന്ദ്രന് കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സീനിയർ സിറ്റിസൺ ഫോറം ഹാളിൽ നടന്ന യാത്രയയപ്പ് യോഗം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. വിനോദ് നരോത്ത് അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം നിഹാരികമോഹൻ മുഖ്യതിഥിയായിരുന്നു. രാജേന്ദ്രൻ തായാട്ട്, എൻ.ധനഞ്ജയൻ, വി.കെ.കുഞ്ഞികൃഷ്ണൻ, പി.എം. മധുസൂദനൻ ,കെ.ശ്രീനിവാസൻ, എ.കൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. മലയാള കലാനിലയം പ്രവർത്തകരും, സാംസ്‌ക്കാരിക പ്രവർത്തകരും ചേർന്നാണ് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചത്.
പേരാവൂർ ബ്ലോക്ക് വനിത സഹകരണ സംഘം തെരഞ്ഞെടുപ്പ്
കേളകം: 2018 23 വർഷത്തെക്കുള്ള കേളകം പേരാവൂർ ബ്ലോക്ക് വനിത സഹകരണ സംഘം തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ സുരേഷിന്റെ മേൽനോട്ടത്തിൽ ഇന്ന് നടന്നു. കോൺഗ്രസ് ഭരിക്കുന്ന വനിത സഹകരണ സംഘത്തിൽ ഇരു വിഭാഗമായി തിരിഞ്ഞതാണ് ഐക്യകണ്ഠേനയുള്ള തിരഞ്ഞെടുപ്പ് അസാദ്ധ്യമാക്കിയത്.മേഴ്‌സി നെല്ലിമലയെ സംഘം പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.