നീലേശ്വരം : ചിറപ്പുറം സ്റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് രൂപീകരിക്കണമെന്ന് കൗൺസിൽ യോഗ തീരുമാനം.ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ മാറ്റിയെടുക്കാൻ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന ആശയം ഉടലെടുത്തത്.
കൗൺസിലർ പി.കെ.രതീഷാണ് സ്റ്റേഡിയത്തിൽ രാവിലെയും വൈകുന്നേരവും സവാരിക്കിറങ്ങുന്നവരെ ഉൾക്കൊള്ളിച്ച് ക്ലബ്ബ് രൂപീകരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടത്. സ്റ്റേഡിയം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണെന്നും ഇവിടെ മൂത്രപ്പുര പോലുമില്ലെന്നും രതീഷ് ചൂണ്ടിക്കാട്ടി. ചർച്ചയിൽ സ്റ്റേഡിയത്തിന്റെ വാടക നിജപ്പെടുത്താനും സ്റ്റേഡിയത്തിന്റെ മേൽനോട്ടം വഹിക്കാൻ മാനേജ്മെന്റ് കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്താനും കൗൺസിൽ യോഗം തീരുമാനിച്ചു.
പാലായി റോഡിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്പെന്റിയുടെ സൗകര്യം വർദ്ധിപ്പിക്കണമെന്നും, പുതിയ കെട്ടിടത്തിന് ആവശ്യമായ സ്ഥലം റവന്യു വകുപ്പിനോട് ആവശ്യപ്പെടണമെന്നും സ്ഥലം ലഭിക്കുന്ന മുറക്ക് പുതിയ ആയുർവേദ ആശുപത്രി പണിയണമെന്നുമുള്ള ആവശ്യം ചർച്ചയിൽ ഉന്നയിച്ചു. 32 അജണ്ടകൾ കൗൺസിൽ യോഗം അംഗീകരിച്ചു. വൈസ് ചെയർപേഴ്സൺ വി.ഗൗരി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ എ.കെ. കുഞ്ഞികൃഷ്ണൻ, ടി. കുഞ്ഞിക്കണ്ണൻ, പി.രാധ, പി.എം. സന്ധ്യ കൗൺസിലർമാരായ എറുവാട്ട് മോഹനൻ, പി. മനോഹരൻ, ഐഷാ, ബി.പി ഭാർഗ്ഗവി, കെ.പ്രകാശൻ, പി.രാധാകൃഷ്ണൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.ചിറപ്പുറം സ്റ്റേഡിയം നവീകരണം
മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് കൗൺസിൽ
നീലേശ്വരം : ചിറപ്പുറം സ്റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് രൂപീകരിക്കണമെന്ന് കൗൺസിൽ യോഗ തീരുമാനം.ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ മാറ്റിയെടുക്കാൻ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന ആശയം ഉടലെടുത്തത്.
കൗൺസിലർ പി.കെ.രതീഷാണ് സ്റ്റേഡിയത്തിൽ രാവിലെയും വൈകുന്നേരവും സവാരിക്കിറങ്ങുന്നവരെ ഉൾക്കൊള്ളിച്ച് ക്ലബ്ബ് രൂപീകരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടത്. സ്റ്റേഡിയം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണെന്നും ഇവിടെ മൂത്രപ്പുര പോലുമില്ലെന്നും രതീഷ് ചൂണ്ടിക്കാട്ടി. ചർച്ചയിൽ സ്റ്റേഡിയത്തിന്റെ വാടക നിജപ്പെടുത്താനും സ്റ്റേഡിയത്തിന്റെ മേൽനോട്ടം വഹിക്കാൻ മാനേജ്മെന്റ് കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്താനും കൗൺസിൽ യോഗം തീരുമാനിച്ചു.
പാലായി റോഡിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്പെന്റിയുടെ സൗകര്യം വർദ്ധിപ്പിക്കണമെന്നും, പുതിയ കെട്ടിടത്തിന് ആവശ്യമായ സ്ഥലം റവന്യു വകുപ്പിനോട് ആവശ്യപ്പെടണമെന്നും സ്ഥലം ലഭിക്കുന്ന മുറക്ക് പുതിയ ആയുർവേദ ആശുപത്രി പണിയണമെന്നുമുള്ള ആവശ്യം ചർച്ചയിൽ ഉന്നയിച്ചു. 32 അജണ്ടകൾ കൗൺസിൽ യോഗം അംഗീകരിച്ചു. വൈസ് ചെയർപേഴ്സൺ വി.ഗൗരി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ എ.കെ. കുഞ്ഞികൃഷ്ണൻ, ടി. കുഞ്ഞിക്കണ്ണൻ, പി.രാധ, പി.എം. സന്ധ്യ കൗൺസിലർമാരായ എറുവാട്ട് മോഹനൻ, പി. മനോഹരൻ, ഐഷാ, ബി.പി ഭാർഗ്ഗവി, കെ.പ്രകാശൻ, പി.രാധാകൃഷ്ണൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.