കണ്ണൂർ:ജില്ലയിൽ ഈ വർഷത്തെ കണക്ക് പ്രകാരം 58 പേർക്ക് എച്ച്.എെ.വി രോഗം സ്ഥിരീകരിച്ചതായി ജില്ലാ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്.ഇതിനു പുറമെ 675 പേർ എച്ച് .എെ.വിക്കുള്ള ചികിത്സയും നടത്തി വരുന്നുണ്ട്.29,625 പേരാണ് ഇതു വരെ പരിശോധന നടത്തിയത്.കഴിഞ്ഞ വർഷം 32,000 പേർ ജില്ലയിൽ പരിശോധന നടത്തിയിരുന്നു.ജില്ലയിൽ എച്ച്.എെ.വി സ്ഥിരീകരിച്ചവരിൽ കൂടുതലും സ്ത്രീകളിലാണ്

രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിൽ കുട്ടികളും ഉൾപ്പെടുന്നു.കാസർകോട് എ.ആർ.ടി (ആന്റി റിട്ട്റോ വൈറൽ തെറാപ്പി)സെന്ററിൽ ഒാരോ മൂന്ന് മാസത്തിലും അഞ്ച് മുതൽ പത്ത് വരെ പുതിയ രോഗികൾ എത്തുന്നുവെന്നാണ് കണക്ക്.

വർഷത്തിൽ 60 മുതൽ 70 വരെയും പുതിയ രോഗികൾ ഉണ്ടാകുന്നു.പലർക്കും വിവാഹത്തിന് ശേഷമാണ് എച്ച്.എെ.വി പിടിപെട്ടിട്ടുള്ളതെന്നും ഞെട്ടിപ്പിക്കുന്നതാണ്.അതിനാൽ വിവാഹത്തിന് മുമ്പ് എച്ച്.എെ.വി പരിശോധന സർക്കാർ തലത്തിൽ നിർബന്ധമാക്കമെന്നാണ് എച്ച്.എെ.വി രോഗികളുടെ പുനരധിവാസത്തിനുള്ള വിഹാൻ അടക്കമുള്ള സംഘടനകൾ പറയുന്നത്. കാസർകോട് എ.ആർ.ടി സെന്ററിൽ എച്ച്.എെ.വി ചികിത്സക്കായി ആകെ 1145 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.എച്ച്.എെ.വിക്കുള്ള ചികിത്സ തേടുന്നവരിൽ 52 കുട്ടികളാണുള്ളത്..

സ്വമേധയാ വരുന്ന പരിശോധനയ്ക്കെത്തുന്ന ആളുകളിലാണ് കൂടുതലും എച്ച്.എെ.വി ടെസ്റ്റ് നടത്തുന്നത്.വാർഡുകളിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളിലും പരിശോധന നടത്താറുണ്ട്.ഗർഭിണികളിൽ നേരത്തെ തന്നെ എച്ച്.എെ.വി പരിശോധന നടത്താറുണ്ട്.ഗർഭിണികളിലെ എച്ച്.എെ.വി ബാധ നേരത്തെ കണ്ടുപിടിച്ചാൽ അത് കുട്ടിയിലേക്ക് പകരുന്നത് അഞ്ച് ശതമാനം വരെ മാത്രമാണ് തടയാൻ സാധിക്കുന്നത്.

ലോക എയ്ഡ്സ് ദിന ജില്ലാ തല ഉദ്ഘാടനം

ലോക എയ്ഡ്സ് ദിനമായ ഇന്ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അറിയുക നിങ്ങളുടെ എച്ച്.എെ.വി സ്റ്റാറ്റസ് (നോ യുവാർ എച്ച്.എെ.വി സ്റ്റാറ്റസ് )എന്ന സന്ദേശമുയർത്തി നടത്തുന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ടൗൺ സ്ക്വയറിൽ നടക്കും.രാവിലെ 10 ന് റെയിൽ വെ സ്റ്റേഷൻ പരിസരത്ത് സന്നദ്ധ രക്തദാൻ ക്യാമ്പും ബോധവൽക്കരണ പ്രദർശനവും നടക്കും.വൈകീട്ട് 4 ന് കണ്ണൂർ ടൗണിൽ ബോധവൽക്കരണ റാലിയും ടൗൺ സ്ക്വയറിൽ നാട്ടറിന് പാട്ടും സംഘടിപ്പിക്കും.വൈകീട്ട് 5 ന് കണ്ണൂർ ടൗൺ സ്ക്വയറിൽ പൊതു സമ്മേളനം കോർപ്പറേഷൻ മേയർ ഇ.പി.ലത ഉദ്ഘാടനം ചെയ്യും.