പാട്യം:പത്തായക്കുന്ന് കൊങ്കച്ചിയിലെ 'ശിവപ്രിയ'യിൽ സത്യഭാമ (80) നിര്യാതയായി. ആയാടത്തിൽ യോഗിമഠം കമ്മിറ്റി അംഗമായിരുന്നു. ഭർത്താവ്: പരേതനായ കൊല്ലങ്കണ്ടി നാരായണൻ (ചോനാടം). മക്കൾ: രാജീവൻ (ഇലക്ട്രിഷ്യൻ), ലത (അദ്ധ്യാപിക, തിരുവങ്ങാട് ചാലിയ യു.പി സ്കൂൾ), സജീവൻ (കച്ചവടം, ചോനാടം), റോജിത്ത്. പാട്യം ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റ് പരേതനായ എ.സി.കുഞ്ഞമ്പു സർവേയറുടെയും പരേതയായ നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ: സരോജിനി (മലേഷ്യ), പാട്യം സത്യൻ (എസ്.എൻ.ഡി.പി യോഗം പാനൂർ യൂണിയൻ പ്രസിഡന്റ്, മുൻ ജില്ലാകൗൺസിൽ അംഗം, പാട്യം ഗ്രാമപഞ്ചായത്ത് മുൻ അംഗം), സാവിത്രി (വടക്കുമ്പാട്), സത്യറാണി (കൂത്തുപറമ്പ്), സ്വാതന്ത്ര്യകുമാരി (ബെംഗളൂരു), സഹജൻ (പാനൂർ), സതീശൻ (കൈരളി മെഡിക്കൽസ്, പേരാവൂർ).