kenal
കനോലി പൂരത്തോടനുബന്ധിച്ച്അവതരിപ്പിച്ച തെരുവ് നാടകം

വരുംവർഷങ്ങളിലും കനോലി പൂരം

ലോഹങ്ങൾ ആഗിരണം ചെയ്യുന്ന ചെടി വളർത്തും

കോഴിക്കോട് :ഓപ്പറേഷൻ കനോലി കനാലിന്റെ വിജയം പ്രഖ്യാപിച്ചുകൊണ്ട് കനോലി പൂരത്തിന് തുടക്കമായി. ആഗസ്റ്റ് 28ന് ആരംഭിച്ച കനോലി കനാൽ ഓപ്പറേഷൻ ജില്ലാഭരണകൂടം നിറവിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഏറെക്കുറെ വിജയിപ്പിച്ചു. രണ്ടു മാസം നീണ്ടുനിൽക്കുന്ന പൂര കാലയളവിൽ ബാക്കി പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വരുംവർഷങ്ങളിലും നവംബർ ഒന്നിന് ആരംഭിച്ച് ഡിസംബർ 31ന് അവസാനിക്കുന്ന രീതിയിൽ പൂരം തുടരും. ഈ കാലയളവിൽ കനാലിന്റെ സംരക്ഷണത്തിനുള്ള പ്രത്യേക പ്രവർത്തനങ്ങൾ നടത്തും. മേയർ തോട്ടത്തിൽ രവീന്ദ്രൻ കൊടിയേറ്റം നടത്തി. ഡെപ്യൂട്ടി മേയർ മീരദർശക് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.ബാബുരാജ്, കൗൺസിലർമാർ, പ്രൊഫസർ ശോഭീന്ദ്രൻ, ബാബു പറമ്പത്ത് ഡോ.എ. അച്യുതൻ, പ്രൊഫ.കെ. ശ്രീധരൻ, എം.എ. ജോൺസൺ, വടയക്കണ്ടി നാരായണൻ, സി.പി. കോയ, പി. രമേഷ് ബാബു, ഷൗക്കത്ത് അലി എരോത്ത്, വി.കെ.രാജൻ നായർ, ഡോ. എൻ.സി ജേഷ് ഷ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി.കനോലി സായ്പും മീൻ പിടിക്കുന്ന കുമാരനും കഥാപാത്രങ്ങളായ നാടകത്തിൽ കനാലിന്റെ ചരിത്രവും ഇന്നത്തെ അവസ്ഥയും നാളത്തേക്കുള്ള പ്രതീക്ഷകളും പങ്കുവയ്ക്കുന്നു. ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ അബ്ദുൾലത്തീഫിന്റെ നേതൃത്വത്തിൽ ലോഹങ്ങളും ഇ- കോളയും വെള്ളത്തിൽ നിന്നും വലിച്ചെടുക്കുന്ന ചെടികൾ കനാലിൽ നിക്ഷേപിച്ചു. മഞ്ഞപ്പൂവ് എന്നറിയപ്പെടുന്ന ഈ ചെടി കോപ്പർ,ക്രോമിയം, നിക്കൽ,കാഡ്മിയം, സിങ്ക്, മാംഗനീസ് എന്നീ ലോഹങ്ങൾ ആഗിരണം ചെയ്യും.പൂവാട്ടു പറമ്പിൽ നിന്നെത്തിയ ടീം ബി അംഗങ്ങളുടെ പ്രവർത്തനങ്ങളും ശ്രദ്ധേയമായി.