കോഴിക്കോട്: വിവര പൊതുജന സമ്പർക്ക വകുപ്പ്, ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി ബി.ഇ.എം. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച മലയാളദിന, ഭരണഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അസി..കളക്ടർ കെ.എസ് അഞ്ജു നിർവ്വഹിച്ചു.
കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും കവിയുമായ പി.കെ ഗോപി കുട്ടികളുമായി സംവദിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ചന്ദ്രൻ അദ്ദേഹത്തെ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഉപഹാരം നൽകി ആദരിച്ചു. ബി.ഇ.എം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ ഫാദർ ടി.ഐ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ മുരളി ഡെന്നീസ് കുട്ടികൾക്ക് ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥകൾ സംഗീത പരിപാടിയും കേരളഗാനവും അവതരിപ്പിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്വാഗതവും വിവര പൊതുജന സമ്പർക്ക വകുപ്പ് അസി. എഡിറ്റർ കെ മുഹമ്മദ് നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ സിസിലി ജോൺ, അദ്ധ്യാപകർ പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം ഏഴ് വരെയാണ് ഭരണഭാഷാവാരം ആഘോഷിക്കുന്നത്. വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷാ പ്രതിജ്ഞയെടുത്തു.