4
കെ.എസ്സ്.കെ.ടി.യു കുന്നുമ്മല്‍ ഏരിയാ കൂട്ടായ്മ എം.വി ഗോവിന്ദന്‍ ഉദ്ഘാടനം

കുറ്റ്യാടി: ലോകത്തിലെ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും സി.പി.എം സമഭാവനയോടെയാണ് സമീപിക്കുന്നതെന്നും മതനിരപേക്ഷ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വിശ്വാസികള്‍ക്ക് ആരാധനയ്ക്കു സൗകര്യവും ആരാധനാലയങ്ങള്‍ക്ക് സുരക്ഷയും നൽകുമെന്നും സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദന്‍ പറഞ്ഞു.

കര്‍ഷക തൊഴിലാളി യൂനിയന്റെ അമ്പതാം വാര്‍ഷിക ഭാഗമായി കെ.എസ്.കെ.ടി.യു കുന്നുമ്മല്‍ ഏരിയാ കൂട്ടായ്മ കുണ്ടുതോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി പി ബാലന്‍ അദ്ധ്യക്ഷനായി. പി മോഹനന്‍, കെ കെ ദിനേശന്‍, കെ കൃഷ്ണന്‍, കെ കെ സുരേഷ്, പി എം കണാരന്‍, കെ വാസു, കെ സി ഗോവിന്ദന്‍,എന്‍ രവി എന്നിവര്‍ സംസാരിച്ചു. കുന്നുമ്മല്‍ ഏരിയാ സെക്രട്ടരി കുന്നുമ്മല്‍ കണാരന്‍ സ്വാഗതം പറഞ്ഞു.