stu
എസ് ടി യു

വടകര: സ്വതന്ത്ര കുക്കിങ്ങ് ആന്‍ഡ് കാറ്ററിങ്ങ് വര്‍ക്കേഴ്‌സ് യൂനിയന്‍ എസ്.ടി.യു താലൂക്ക് വാര്‍ഷിക സമ്മേളനം വടകരയില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് യു പോക്കര്‍ ഉദ്ഘാടനം ചെയ്തു. എ അമ്മദ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എം കോയ മുഖ്യ പ്രഭാഷണം നടത്തി. കെ.പി അബ്ദുല്‍ റസാഖ്, സി ജാഫര്‍ സക്കീര്‍, എ.ടി അബ്ദു, ടി.പി.കെ അബ്ദുല്ല, പി.കെ ശ്യാമള, ടി ആബിദ്, മുഹമ്മദ് ഹനീഫ, കെ അസീസ്, എ.ടി ഉമ്മര്‍, കെ.പി ഇസ്മായില്‍, കെ.കെ അസീസ് എന്നിവർ സംസാരിച്ചു.