പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്കൂൾ കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേരളീയ സദ്യ, മെഗാ ക്വിസ് മത്സരം, മെഗാ തിരുവാതിര, ഒപ്പന, ദഫ് മുട്ട് തുടങ്ങിയ കേരളീയ കലകളുടെ അവതരണം നടത്തി. സി.കെ പാത്തുമ്മ ഉദ്ഘാടനം ചെയ്തു. സി രഞ്ജിനി അദ്ധ്യക്ഷത വഹിച്ചു. പി.ഷീജ സ്വാഗതവും എ.കെ സുബൈദ നന്ദിയും പറഞ്ഞു.